സുകോത്രക്ക് ദ്വീപിന് സമീപം ഉരു തകർന്ന് കടലിൽപെട്ടുപോയ ജീവനക്കാർ

സലാലയിൽ നിന്നുപോയ ഇന്ത്യൻ ഉരു സുകോത്ര ദീപിന് സമീപം അപകടത്തിൽപ്പെട്ടു: ഒരാളെ കാണാതായി

സലാല: സലാലയിൽ നിന്ന് സിമന്റുമായി യമന്റെ ഭാഗമായ സുകോത്ര ദ്വീപിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ ഉരു ‘സഫീന അൽ സീലാനി’ നടുക്കടലിൽ മുങ്ങി. ഉരുവിലുണ്ടായിരുന്ന പത്തിൽ ഒമ്പതു പേരെയും മറ്റൊരു ഉരു എത്തി രക്ഷപ്പെടുത്തി. ഒരാളെ കണ്ടെത്താനായിട്ടില്ല.

ഒരു ദിവസത്തിലധികം ഇവർ നടുക്കടലിൽ കനത്ത തിരമാലയിൽപെട്ടിരുന്നു. ഉരു സുകോത്രയിൽ എത്താൻ വൈകിയത് അന്വേഷിച്ചിറങ്ങിയ മറ്റൊരു ഉരുവാണ് നടുക്കടലിൽ ഒഴുകി നടക്കുന്ന ഈ ഒമ്പത് പേരെ കണ്ടെത്തിയത്. ഉരു ജീവനക്കാർ ഉത്തരേന്ത്യൻ സ്വദേശികളാണ്.

മേയ് 25നാണ് സ്വകാര്യ ഷിപ്പിങ്​ ഏജൻസിയുടെ ലോഡുമായി ഇവർ സുകോത്രയിലേക്ക് പോയത്. രക്ഷപ്പെട്ടവരുടെ യാത്രരേഖകളും മറ്റും ഇവരുടെ കൈയിലുണ്ടെന്നും ദ്വീപിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എംബസി കോൺസുലാർ ഏജന്റ് ഡോ. സനാതനൻ അറിയിച്ചു.

Tags:    
News Summary - Indian Uru from Salalah crashes near Sukotra Deep: One missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.