മത്ര: സ്വദേശി സ്കൂളുകളിൽ ഈ മാസം 19ന് ക്ലാസുകൾ ആരംഭിക്കാനിരിക്കെ ഉണരാതെ സ്കൂൾ വിപണി. പഴയപോലെ സ്കൂൾ ബാഗുകളുടെയും സ്റ്റേഷനറികളുടെയും കച്ചവടം കാര്യമായി നടക്കുന്നില്ല.
സാഹചര്യം കണക്കിലെടുത്ത് വ്യാപാരികള്‍ വലിയ സ്റ്റോക്കുകൾ ശേഖരിച്ചിട്ടുമില്ല. മുന്‍വര്‍ഷങ്ങളിലെ സ്റ്റോക്ക് പരമാവധി തീര്‍ക്കാനാണ് പലരും ലക്ഷ്യമിടുന്നത്.
കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പൂര്‍ണ തോതില്‍ സ്കൂളുകള്‍ മുഴുവൻ അധ്യയന വര്‍ഷവും പ്രവര്‍ത്തിക്കുമോ എന്ന ശങ്കയില്‍ പഴയ ബാഗുകള്‍കൊണ്ട് അഡ്ജസ്റ്റ് ചെയ്യാമെന്ന കണക്കുകൂട്ടലിലാണ് വലിയൊരു വിഭാഗം ഉപഭോക്താക്കളും.
കൂടാതെ വളരെ നിയന്ത്രിച്ചുള്ള വാങ്ങലുകളാണ് നടത്തുന്നതും. എന്നാല്‍, സ്കൂൾ യൂനിഫോമുമായി ബന്ധപ്പെട്ട വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ മോശമല്ലാത്ത തിരക്ക് അനുഭവപ്പെടുന്നുണ്ട്.
അതോടൊപ്പം വെള്ള നിറത്തിലുള്ള കേശാലങ്കാര വസ്തുക്കളും വിറ്റുപോകുന്നതായി കച്ചവടക്കാരനായ നൗഫല്‍ മുഴക്കുന്ന് പറഞ്ഞു. സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ജെൻറ്സ് ടെയ്ലറിങ് മേഖലയിലും അത്യാവശ്യം ഓഡറുകള്‍ ലഭിക്കുന്നതായി മത്രയിലെ ടെയ്ലറായ പ്രകാശന് കണ്ണൂരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.