ഐ.​ഒ.​സി സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി അ​നു​സ്മ​ര​ണം ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഐ.​ഒ.​സി സ​ലാ​ല​യി​ൽ ഗാ​ന്ധി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

സ​ലാ​ല: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ.​ഒ.​സി ) സ​ലാ​ല​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു വീ​ണ്ടെ​ടു​ക്കാം ഇ​ന്ത്യ​യെ ഗാ​ന്ധി​ജി​യി​ലൂ​ടെ എ​ന്ന ത​ല​ക്കെ​ട്ടി​ൽ മ്യൂ​സി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​ജി​യു​ടെ വ​ഴി​യി​ലൂ​ടെ തി​രി​ച്ചു ന​ട​ക്കു​ക​യ​ല്ലാ​തെ ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കാ​ൻ വ​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ.​ഒ.​സി ഒ​മാ​ൻ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്‌ ഡോ. ​നി​ഷ്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​ത്മ​ജി​യു​ടെ ധീ​ര​സ്മ​ര​ണ, ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ത്തി​നും ഇ​ന്ത്യ​യു​ടെ ര​ക്ഷ​ക്കും വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​നം ന​ൽ​ക​ട്ടെ എ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ ഏ​ജ​ന്റ് ഡോ. ​കെ.​സ​നാ​ത​ന​ൻ, വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി ജേ​ക്ക​ബ്, ഡോ.​ഷാ​ജി പി. ​ശ്രീ​ധ​ർ, മ​ണി​ക​ണ്ഠ​ൻ, ഷ​ബീ​ർ കാ​ല​ടി, വ​ഹീ​ദു​സ്മാ​ൻ, നാ​സ​റു​ദ്ദീ​ൻ സ​ഖാ​ഫി, ഷ​ജീ​ർ ഖാ​ൻ, ഹു​സൈ​ൻ കാ​ച്ചി​ലോ​ടി, ര​മേ​ഷ് കു​മാ​ർ, ശ്രീ​ജി കു​മാ​ർ, സി​നു കൃ​ഷ്ണ​ൻ, ഉ​സ്മാ​ൻ വാ​ടാ​ന​പ്പി​ള്ളി, ദീ​പ ബെ​ന്നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നീ​ഷ് വി​ഷ​യാ​വ​ത​ര​ണ​വും ശ്യം ​മോ​ഹ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - IOC Organizes Gandhi Memorial in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.