മത്ര: കോവിഡ് പശ്ചാത്തലത്തില്‍ മാസ്ക് എല്ലാവരുടെയും ജനജീവിതത്തിെൻറ ഭാഗമായിട്ട് നാലുമാസമായെങ്കിലും അതുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. മാസ്ക് ഇടാൻ മറക്കുന്നതും മാസ്ക് ശരിയായ രീതിയിൽ വെക്കാൻ മറക്കുന്നതുമായ അനുഭവങ്ങൾ ധാരാളമാണ്. മറവിയോടെ പൊലീസിെൻറ പിടിയിൽപെട്ട പലർക്കും പിഴ ലഭിക്കുകയും ചെയ്തു.
ജോലിക്കിറങ്ങുമ്പോള്‍ മറക്കാതിരിക്കാന്‍ വസ്ത്രങ്ങള്‍ക്കൊപ്പം മാസ്ക് വെച്ചാലുംം ഇറങ്ങാന്‍ നേരം അറിയാതെ മറക്കുന്നവരാണ് പലരും. പുറത്തിറങ്ങി ആരെങ്കിലും സൂചിപ്പിക്കുന്നതോടെയാണ് നശിച്ച മറവിയെ പഴിച്ച് മാസ്കിനായി പരക്കം പായേണ്ടിവരുന്നത്. അതൊക്കെ കൊണ്ടുതന്നെ പലരും കീശയില്‍ ഒന്നോ രണ്ടോ മാസ്ക് എക്സ്ട്രാ കരുതിയാണ് നടപ്പ്. കഴിഞ്ഞദിവസം മത്രയിൽ വൈഫൈ സിഗ്നല്‍ ശരിയാക്കാന്‍ മുറിക്ക് പുറത്തിറങ്ങിയപ്പോൾ മാസ്ക് ധരിക്കാന്‍ മറന്നതിനാൽ രണ്ട് ബംഗാളികൾക്ക് പിഴയടക്കേണ്ടി വന്നു. ചായക്കടയിൽ മാസ്ക് മാറ്റി ചായ കുടിച്ചുനിന്ന മലയാളിയും പിഴ കിട്ടിയവരിൽ വരും. മാസ്ക് താടിയിലേക്ക് ഇറക്കി വെച്ച് ചായ കുടിച്ചശേഷം തിരിച്ച് റോഡിലേക്ക് ഇറങ്ങുേമ്പാൾ മാസ്ക് ശരിയായ രീതിയിൽ വെക്കാൻ മറക്കുന്നവരും ധാരാളമാണ്.
സോപ്പിട്ട് കൈ കഴുകിയും സാമൂഹിക അകലം പാലിച്ചും എത്ര കാലം വേണമെങ്കിലുംം കഴിയാം, എന്നാലും മാസ്കില്‍നിന്നും ഒന്ന് മോചിതനാകാന്‍ പറ്റിയെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവർ കുറവാണ്. പകലന്ന്തതിയോളം മാസ്ക് ധരിച്ച് ജോലി ചെയ്യേണ്ടി വരുന്നത് പ്രയാസമുണ്ടാക്കുന്നതാണെന്ന് കടകളിൽ ജോലി ചെയ്യുന്നവർ പറയുന്നു. നീണ്ട മണിക്കൂറുകൾ ഇങ്ങനെ നിൽക്കുന്നതിനാൽ വല്ലാത്ത അസ്വസ്ഥതയും ക്ഷീണവും ഉണ്ടാകുന്നതായി ഇവർ പറയുന്നു. എന്തൊക്കെയായാലും രോഗപ്രതിരോധത്തിെൻറ ഭാഗമായി മാസ്ക് സന്തത സഹചാരിയായി മാറിയെങ്കിലും ധരിക്കാന്‍ മറന്നുപോകരുതേ എന്ന പ്രാഥനയാണ് എല്ലാവർക്കുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.