മസ്കത്ത്: എണ്ണ-പ്രകൃതി വാതക മേഖലയിൽ രാജ്യത്തിെൻറ ഏറ്റവും വലിയ രണ്ടാമത്തെ പദ്ധതിയായ 'ജബൽ ഖുഫ്' തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദ് രക്ഷാകർതൃത്വം വഹിക്കും. പ്രധാന എണ്ണ ക്യാമ്പായ ഫഹൂദിൽനിന്നും ഏകദേശം 50 കി.മീ അകലെയാണ് പദ്ധതി ഒരുങ്ങുന്നത്. രാജ്യത്തിെൻറ എണ്ണയുടെയും വാതകത്തിെൻറയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. എണ്ണ-വാതക ഉൽപാദന പ്ലാൻറ് നിർമാണം, 33 എണ്ണ, വാതക ഉൽപാദന കിണറുകൾ കുഴിക്കൽ, 45 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള സ്റ്റേഷൻ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്ന വിശാലമായ പദ്ധതിയാണിതെന്ന് ജബൽ-ഖുഫ് പദ്ധതി ഡയറക്ടർ എൻജിനീയർ മുനീർ ബിൻ ഖാമിസ് അൽ ഹമ്മാദി പറഞ്ഞു. 2.6 ശതകോടി യു.എസ് ഡോളറാണ് പദ്ധതിക്കായി ചെലവ്വരുന്നത്. പദ്ധതി പ്രതിദിനം അഞ്ചു ദശലക്ഷം ക്യുബിക് മീറ്റർ വാതകവും പ്രതിദിനം 20,000 ബാരൽ അസംസ്കൃത എണ്ണയും ഉൽപാദിപ്പിക്കുമെന്ന് മുനീർ ബിൻ ഖാമിസ് അൽ ഹമ്മാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.