മസ്കത്ത്: കഴിഞ്ഞദിവങ്ങളിൽ പെയ്ത മഴ ഏറ്റവും കൂടുതൽ ലഭിച്ചത് ജഅലാൻ ബനീ ബൂ അലിയിൽ. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ 82 മി.മീറ്ററാണ് ഇവിടെ ലഭിച്ചതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നു.
78 മി.മീറ്റർ മഴയുമായി മസീറയാണ് തൊട്ടടുത്ത്. റുസ്താഖ് -62 , ബർക -56, താഖ-45, സൂർ- 35, ദുകം-30, അൽ കാമിൽ വാ അൽ വാഫി-28, വാദി ബനീ ഖാലിദ്, ഇസ്കി -27, അൽ ഹംറ -23, നഖൽ -21, അൽ ഖാബിൽ -20, ജബൽ അഖ്ദർ -18, ഖാബൂറ എട്ട് , മസ്കത്ത്- ആറ് മി.മീറ്റർ മഴയുമാണ് മറ്റിടങ്ങളിൽ ലഭിച്ചത്.
കഴിഞ്ഞദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ പെയ്ത മഴയിൽ വാദികൾ നിറഞ്ഞൊഴുകി റോഡുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ മഴ കടന്നുപോയതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.