ജിദ്ദ: ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ഈ വർഷത്തെ ഹജ്ജ് സേവനത്തിനായുള്ള തയാറെടുപ്പുകൾക്ക് തുടക്കം കുറിച്ചു. അതിനോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ മുഖ്യരക്ഷാധികാരി ചെമ്പൻ അബ്ബാസ് സേവന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. സീനിയർ നേതാക്കളായ അബ്ദുൽ മജീദ് നഹ, സഫറുള്ള മുല്ലോളി, അബ്ദുൽ അസീസ് പറപ്പൂർ, സക്കീർ ഹുസൈൻ എടവണ്ണ, ഷറഫുദ്ദീൻ കാളികാവ്, അബ്ദുൽ റഹീം ഒതുക്കുങ്ങൽ, ദാവൂദ്, ഷാഫി മജീദ്, എം.പി അഷ്റഫ്, കുഞ്ഞി മുഹമ്മദ്, നഈം മോങ്ങം എന്നിവർ ചർച്ചയിൽ സംസാരിച്ചു. ഫോറത്തിൽ രജിസ്റ്റർ ചെയ്ത സംഘടനകൾ അവരുടെ വളന്റിയർ രജിസ്ട്രേഷൻ ഓൺലൈനായി ഉടൻ പൂർത്തിയാക്കണമെന്ന് യോഗം അംഗസംഘടനകളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.