മസ്കത്ത്: ഇൗ വർഷം 32,000 പൗരന്മാർക്ക് ജോലി നൽകുമെന്ന ജനുവരിയിലെ പ്രഖ്യാപനം മറികടന്ന് തൊഴിൽ മന്ത്രാലയം. 2021സെപ്റ്റംബർ അവസാനം വരെ പൊതു, സ്വകാര്യ മേഖലകളിൽ 35,344 തസ്തികകൾ സൃഷ്ടിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ശനിയാഴ്ച പുറത്തിറക്കിയ തൊഴിൽ പ്രകടന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പുതിയ തൊഴിലന്വേഷകരെ ഉൾക്കൊള്ളുന്നതിനായി പുതിയ സംവിധാനങ്ങളും നയങ്ങളും സ്വീകരിച്ചതിെൻറ ഫലമാണിതെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിെൻറ ഭരണപരമായ യൂനിറ്റുകളിൽ 19,535 ജോലികൾ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
മുൻപരിചയമില്ലാത്ത തൊഴിലന്വേഷകരായ 8562 ആളുകൾക്ക് സ്വകാര്യമേഖലയിൽ ജോലി നൽകാനായി. ഇവരിൽ 2025 പേർ പൊതുവിദ്യാഭ്യാസ ഡിപ്ലോമ നേടിയവരാണ്. 2664 പേർക്ക് പൊതുവിദ്യാഭ്യാസ ഡിപ്ലോമയും തത്തുല്യ യോഗ്യതയും 1088 പേർക്ക് യൂനിവേഴ്സിറ്റി ഡിപ്ലോമയും 2695 പേർക്ക് സർവകലാശാല ബിരുദവും 90 പേർ മാസ്റ്റർ ഡിഗ്രിയോ പിഎച്ച്.ഡിയോ നേടിയവരുമാണ്. തൊഴിൽ മന്ത്രാലയത്തിെൻറ നേരിട്ടുള്ള സംരംഭങ്ങളിലൂടെ 1067ഉം പരിശീലനത്തിെൻറയും മറ്റും ഫലമായി 6180 പേർക്കും സ്വകാര്യമേഖലയിൽ ജോലി നേടാൻ സാധിച്ചു. പൗരന്മാരുടെ തൊഴിൽ കരാർ നിർത്തുന്നതായി കാണിച്ച് 83, വേതനം കുറക്കണമെന്ന് ആവശ്യപ്പെട്ട് 128 സ്വകാര്യ സ്ഥാപനങ്ങളും മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇൗ വിഷയത്തിൽ ഇടപെട്ട മന്ത്രാലയത്തിന് പൗരന്മാരെ പിരിച്ചുവിടാതെയും ശമ്പളം കുറക്കാതെയും തൊഴിൽസ്ഥിരത ഉറപ്പുവരുത്താൻ കഴിഞ്ഞു. ഇതിലൂടെ 45,708 പൗരന്മാർക്കാണ് ജോലിസ്ഥിരത ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.