മസ്കത്ത്: വിദേശികളുടെ തൊഴിൽ പെർമിറ്റ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം സ്വദേശിവത്കരണ തോത് പാലിച്ചിട്ടുള്ള കമ്പനികളെ കാര്യമായി ബാധിക്കില്ലെന്ന് തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബിൻ അലി അൽ ബഊവിൻ. തൊഴിൽ അന്വേഷകരെ ശാക്തീകരിക്കുകയാണ് മന്ത്രാലയത്തിെൻറ തീരുമാനങ്ങളുടെ ലക്ഷ്യം. നിക്ഷേപകരെയും ബിസിനസ് ഉടമകളെയും ദോഷകരമായി ബാധിക്കുന്ന രീതിയിൽ തൊഴിൽ നിയമങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ബോർഡ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞു.
തൊഴിൽ വിപണിയുടെ ഭദ്രതയിലാണ് മന്ത്രാലയം ശ്രദ്ധയൂന്നുന്നത്. ഫീസ് വർധന സ്വദേശിവത്കരണം പാലിച്ചിട്ടുള്ള കമ്പനികളെ ബാധിക്കില്ല. സ്വദേശിവത്കരണ തോത് അനുസരിച്ച് ഇത്തരം കമ്പനികൾക്ക് തൊഴിൽ പെർമിറ്റ് ഫീസിൽ വിവിധ ആനുകൂല്യങ്ങൾ നൽകും. കമ്പനികൾക്ക് ഒമാനി തൊഴിലന്വേഷകരെ ലഭിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ മന്ത്രാലയം അത് ചർച്ച ചെയ്യാൻ തയാറാണ്. സ്വദേശികളെ ലഭിക്കാത്ത സാഹചര്യമുണ്ടെങ്കിൽ വിദേശ തൊഴിലാളികളെ കൊണ്ടുവരാൻ അനുവദിക്കുമെന്നും ഡോ. മഹദ് അൽ ബഊവിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.