മസ്കത്ത്: ജോർഡൻ കിരീടാവകാശി ഹുസൈൻ രാജകുമാരന്റെയും റജ്വ രാജകുമാരിയുടെയും വിവാഹത്തിൽ ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തയാസിൻ ബിൻ ഹൈതം അൽ സഈദ് പങ്കെടുത്തു. ജോർഡൻ രാജാവ് സയ്യിദ് അബ്ദുല്ല രണ്ടാമനുമായുള്ള കൂടിക്കാഴ്ചയിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ തയാസീൻ കൈമാറി.
കിരീടാവകാശി ഹുസൈൻ (28), ആർക്കിടെക്ട് റജ്വ അൽ സെയ്ഫ് (29) എന്നിവരുടെ വ്യാഴാഴ്ച നടന്ന വിവാഹ ചടങ്ങിൽ ബ്രിട്ടനിലെ വില്യം രാജകുമാരൻ, ഭാര്യ കേറ്റ്, യു.എസ് പ്രഥമ വനിത ജിൽ ബൈഡൻ ഉൾപ്പെടെയുള്ള പ്രമുഖ അതിഥികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.