മസ്കത്ത്: കോവിഡിെൻറ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്നവർ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വഴി പണമയച്ചാൽ സർവീസ് ചാർജ് നൽകേണ്ടതില്ല. ഒമാനിലെ മുൻ നിര ധനവിനിമയ സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിെൻറ ഒമാനിൽ 26 ശാഖകളിലും ഇൗ സൗകര്യം ലഭ്യമാണ്. സ്ഥാനപതി കാര്യാലയം വഴി മെയ്മാസം യാത്ര ചെയ്യുന്ന എല്ലാവർക്കും ഇൗ സൗകര്യം ലഭ്യമാണെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പത്രകുറിപ്പിൽ അറിയിച്ചു. പണമയക്കാൻ എത്തുേമ്പാൾ വിമാന ടിക്കറ്റ്, എംബസി ലെറ്റർ തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം. ജോയ് ആലുക്കാസ് ഗ്രൂപ്പിെൻറ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമാണ് പുതിയ പദ്ധതിയും. ഉപഭോക്താക്കൾക്ക് നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് മൊബൈൽ ആപ്പ് വഴി വേഗത്തിൽ പണമയക്കാൻ സാധിക്കുമെന്ന് ജോയ് ആലുക്കാസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.