മസ്കത്ത്: തുടർച്ചയായി പെയ്യുന്ന മഴയിൽ കുതിർന്ന് വടക്കൻ ഗവർണറേറ്റുകൾ. കനത്ത കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ പെയ്യുന്നത്. മുസന്ദം, ബുറൈമി, ദാഹിറ, വടക്ക്-തെക്ക് ബാത്തിന, ദാഖിലിയ, മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലുമാണ് തുടർച്ചയായി മൂന്നാംദിവസവും മഴ കോരിച്ചൊരിഞ്ഞത്. ആലിപ്പഴവും വർഷിച്ചു. മിക്ക ഗവർണറേറ്റുകളിലെയും വാദികൾ നിറഞ്ഞൊഴുകുകയാണ്.
സുഹാർ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ റോഡുകളും തകർന്നിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. മസ്കത്ത് നഗരത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും മഴ ഒഴിഞ്ഞ് നിന്നിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാത്രിയോടെ സമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. രാത്രി കാലത്ത് ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്ത് കുട്ടികളുൾപ്പെടെ 18 പേരാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പൊലിഞ്ഞത്.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 800ലധികം ആളുകളെ വിവിധ ഗവർണറേറ്റുകളിലുള്ള 14 അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ദേശീയ എമർജൻസി മാനേജ്‌മെന്റ് (എൻ.സി.ഇ.എം) അറിയിച്ചു. ഇതിൽ 617 ഒമാനി പൗരന്മാരും 195 പ്രവാസികളും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.