മസ്കത്ത്: ഒമാൻ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ (കെ.സി.സി) നേതൃത്വത്തിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. ബർക്കയിലെ അൽ എസ്രി ഫാം ഹൗസിൽ നടന്ന കായിക മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു.
കെ.സി.സി ഒമാൻ പ്രസിഡൻറ് സഹീഷ് സൈമൺ ഉദ്ഘാടനം ചെയ്തു. മസ്കത്ത്, സുഹാർ, ഇബ്രി തുടങ്ങി ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. സജി ചെറിയാൻ, ജിപ്സൻ ജോസ്, ബിനോ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റി ക്രിക്കറ്റ്, വടംവലി ഉൾപ്പെടെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിഭാഗങ്ങളിലായി ആവേശകരമായ നിരവധി മത്സരങ്ങളാണ് നടത്തിയത്. വടംവലി മത്സരത്തിൽ ഫെബിൻ ജോസിന്റെ ടീം വിജയിച്ചപ്പോൾ ജോബിൻ ജോൺ ക്യാപ്റ്റനായ ടീം ക്രിക്കറ്റ് മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
ഡിജിറ്റൽ യുഗത്തിൽ കായികക്ഷമതക്കുള്ള പ്രാധാന്യത്തെക്കുറിച്ച് കെ.സി.സി.എം.ഇ ചെയർമാൻ ടോമി കരിങ്കുന്നം, സാൻറോയി ജേക്കബ്, ഷിബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സനോജ് സൈമൺ, സുനോജ് സ്റ്റീഫൻ, ഷാജി ജോസഫ്, റോയ് മാത്യു, ഷിബി ജോസഫ് തുടങ്ങിയവർ സമ്മാനങ്ങൾ നൽകി.
പ്രവാസലോകത്തെ തിരക്കുകൾക്കിടക്ക് ഇങ്ങനെയുള്ള ഒത്തുകൂടലുകൾ നൽകുന്ന സന്തോഷം വലുതാണെന്ന് അനൂപ് എബ്രഹാം, സ്റ്റിജോ ചാക്കോ, ഷിൻസി സജി, സ്മിത തോമസ് തുടങ്ങിയവർ അഭിപ്രായപ്പെട്ടു. ബിജു സ്റ്റീഫൻ നന്ദി പറഞ്ഞു.ക്നാനായക്കാരുടെ പരമ്പരാഗതമായ പാട്ടുകളും നൃത്തങ്ങളും ആസ്വദിക്കാനുള്ള സൗകര്യവും ഭക്ഷണത്തോടൊപ്പം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.