ചിക്കൂസ് ശിവൻ, രാജേശ്വരി ശിവൻ

കേരളീയ സമാജം സമ്മർ ക്യാമ്പ് ജൂലൈ അഞ്ച് മുതൽ

മനാമ: ബഹ്റൈൻ കേരളീയ സമാജം കുട്ടികൾക്കായി നടത്തുന്ന സമ്മർ ക്യാമ്പ് 'കളിക്കളം -2022' ജൂലൈ അഞ്ച് മുതൽ ആഗസ്റ്റ്19 വരെ നടക്കും. കേരളത്തിലെ കുട്ടികളുടെ തീയേറ്ററായ ചിക്കൂസ് കളിയരങ്ങിെന്‍റ ഡയറക്ടറും 2019ലെ ബഹ്റൈൻ കേരളീയ സമാജം ഗുരു ശ്രേഷ്ഠ പുരസ്‌കാര ജേതാവുമായ ചിക്കൂസ് ശിവനും രാജേശ്വരി ശിവനുമാണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം നൽകുന്നത്. വിവിധ മേഖലകളിൽ പ്രഗൽഭരായ 15ഓളം സമാജം അംഗങ്ങളും പരിശീലകരായി മുഴുവൻ സമയവും ക്യാമ്പിൽ പങ്കെടുക്കും.

കുട്ടിപ്പാട്ടുകൾ, കുട്ടിക്കഥകൾ, കുട്ടിയും കോലും, വട്ടുകളി, തലപ്പന്ത്, അടിച്ചോട്ടം, കൊച്ചം കുത്ത്, ഉപ്പും പക്ഷി, തുമ്പകളി തുടങ്ങിയ വിനോദ പരിപാടികൾ ക്യാമ്പിൽ ഉണ്ടാകും.

നൃത്തം, സംഗീതം, നാടൻ പാട്ട്, സാഹിത്യം, തിയേറ്റർ ക്യാമ്പ്, ചിത്രരചന, കാർട്ടൂൺ, ക്രാഫ്റ്റ് തുടങ്ങിയവയിലും കുട്ടികൾക്ക് പരിശീലനം നൽകും. കരോട്ടെ, ബാസ്കറ്റ് ബാൾ, ഫുട്ബോൾ, വോളിബാൾ, ബാഡ്മിന്‍റൺ, സ്പോർട്സ് എന്നിങ്ങനെ വിവിധയിനം കലാ കായിക പരിപാടികൾ ക്യാമ്പിെന്‍റ പ്രത്യേകതയായിരിക്കും.

അഞ്ച് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം. രജിസ്ട്രേഷൻ ആരംഭിച്ചതായി സമാജം ഭാരവാഹികൾ അറിയിച്ചു.

ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സമാജം വൈസ് പ്രസിഡന്‍റ് ദേവദാസ് കുന്നത്ത് കോഓർഡിനേറ്ററായും മനോഹരൻ പാവറട്ടി ജനറൽ കൺവീനറായും വിപുലമായ കമ്മറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അഭ്യർഥിച്ചു. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ജനറൽ കൺവീനർ മനോഹരൻ പാവറട്ടിയെ (39848091) ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Keraliya Samajam Summer Camp from July 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.