മസ്കത്ത്: അൽഖുവൈർ ഏരിയ കെ.എം.സി.സി കുടുംബസംഗമം നടത്തി. അമിറാത്ത് അൽ ഹാജിർ ഫാമിൽ നടന്ന സംഗമം കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി.എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷാഫി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. അമിറാത്ത് കെ.എം.സി.സി പ്രസിഡന്റ് റഷീദ് പുറക്കാട് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.പി. അബ്ദുൽ കരീം സ്വാഗതവും റിയാസ് വടകര നന്ദിയും പറഞ്ഞു. മുതിർന്നവരുടെയും കുട്ടികളുടെയും നിരവധി മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.
പുരുഷന്മാരുടെയും കുട്ടികളുടെയും മത്സരങ്ങൾ അബ്ദുൽ കരീം, കെ.പി. റിയാസ് വടകര, സമദ് മച്ചിയത്ത്, ഹാഷിം പാറാട്ട്, ഷാജിർ മുയിപ്പോത്ത്, റിയാസ് തൃക്കരിപ്പൂർ, നിഷാദ് മല്ലപ്പള്ളി, സി.എൻ. ഷാനിദ് എന്നിവർ നിയന്ത്രിച്ചു. സ്ത്രീകളുടെ മത്സര ഇനങ്ങളും കലാപരിപാടികളും മുബഷിറ അജ്മൽ, ഡോ. ജാസ്മിൻ നിഷാദ് എന്നിവരും നിയന്ത്രിച്ചു.
വൈകീട്ട് നടന്ന സമാപന ചടങ്ങ് അൽഖുവൈർ കെ.എം.സി.സി ജനറൽ സെക്രട്ടറി വാഹിദ് മാളയുടെ നേതൃത്വത്തിൽ നടന്നു. വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വൈസ് പ്രസിഡന്റുമാരായ ശിഹാബ് അഹമ്മദ്, ഫിറോസ് ഹസ്സൻ അനീഷ് വെളിയൻകോട്, പ്രവർത്തക സമിതി അംഗങ്ങളായ, അബ്ദു പട്ടാമ്പി, അബൂബക്കർ പട്ടാമ്പി, അൻവർ സാദത്ത്, നസീർ ഏച്ചൂർ, ആലുവ, ശറഫുദ്ദീൻ പുത്തനത്താണി, അസീസ് ജോർദാൻ, മൊയ്തുട്ടി പട്ടാമ്പി, അസീസ് ഫഞ്ച തളിപ്പറമ്പ്, ഹാരിസ് തളിപ്പറമ്പ് എന്നിവർ വിതരണം ചെയ്തു.
തിരഞ്ഞെടുത്ത കുടുംബത്തിന് സോനാ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ ഉപഹാരം കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി.എസ്. ഷാജഹാൻ ഹാരിസ് തളിപ്പറമ്പിലിന് കൈമാറി. കുടുംബസംഗമത്തിൽ പങ്കെടുത്ത അൽ ഖുവൈർ കെ.എം.എം.സി പ്രവർത്തകർക്കുള്ള റോയൽ മാർക്ക് ഫുഡ് പ്രോഡക്ട് നൽകുന്ന സമ്മാനവിതരണം മുഖ്യാതിഥി മേപ്പയൂർ നരക്കോട് മുസ്ലീം ലീഗിന്റെ പഴയകാല നേതാവ് പുറത്തൂട്ടയിൽ അമ്മദ്, ഹരിത സാന്ത്വനം കൺവീനർ ഉമർ വാഫി നിലമ്പൂർ എന്നിവർ ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.