കോഴിക്കോട്​ സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

മസ്​കത്ത്​: കോഴിക്കോട്​ സ്വദേശി ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചു. വടകര മൊകേരി കോവുക്കുന്ന്​ താണിയുള്ളതിൽ വീട്ടിൽ യൂസുഫി​െൻറ മകൻ ആഷിർ (32) ആണ് മരിച്ചത്. ഇബ്രിക്കടുത്ത്​ കുബാറയിൽ ബുധനാഴ്​ച രാവിലെ പത്തരയോടെയായിരുന്നു അപകടം.

സമാഇൗലിൽ ഫുഡ്​സ്​റ്റഫ്​ കമ്പനിയിൽ വാൻസെയിൽസ്​ വിഭാഗം ജീവനക്കാരനായിരുന്നു. ജോലി ആവശ്യാർഥം ഇബ്രിയിലെത്തിയ ആഷിർ സഞ്ചരിച്ച വാൻ നഗരസഭയുടെ വാഹനത്തിൽ ഇടിച്ചാണ്​ അപകടമുണ്ടായത്​. ആഷിർ സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സ്വദേശിക്കും മറ്റൊരാൾക്കും ഗുരുതര പരിക്കേറ്റു.

നഫീസയാണ്​ മാതാവ്​. ഭാര്യയും കുട്ടിയുമുണ്ട്​. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 

Tags:    
News Summary - kozhikode native died in road accident -oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.