പെരുമണ്ണ സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു

സലാല: കോഴിക്കോട് പെരുമണ്ണ സ്വദേശി പാറമേൽ ബുഷറ മൻസിലിൽ ഫിജാസ് (38) സലാലയിൽ നിര്യാതനായി. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് സുഹ്യത്തുക്കളോടൊപ്പം മടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

എം.ആർ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ അൽ അംരി റെഡിമെയ്​ഡ്​ ഷോപ്പിൽ കഴിഞ്ഞ എട്ട് വർഷമായി ജോലി ചെയ്​തുവരികയായിരുന്നു. മേയ് 15ന് നാട്ടിൽ പോകാനിരിക്കെയാണ്​ മരണം.

ഭാര്യ: ജുമൈലത്ത്. മക്കൾ: ഷിഹാബുദ്ദീൻ, ഫാത്തിമ ഷെമീല, ജലാലുദ്ദീൻ. സലാലയിൽ സംസ്​കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - kozhikode native died in salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.