മസ്കത്ത്: ഒമാനിൽ കുറ്റിപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൂരട സ്വദേശി ഫാദിൽ മുഹമ്മദ് ഹനീഫ (39)യാണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിൽ നിന്ന് കുടുംബസമേതം സന്ദർശനത്തിന് മസ്കത്തിലെത്തിയതായിരുന്നു. താമസ സ്ഥലത്തു നിന്നും നടക്കാനായി ഇറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ ബൗഷർ റോയൽ ഹോസ്പിറ്റിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്തിമ. ഭാര്യ: ഡോ. ഷഹ്ന. മക്കൾ: യഹ്‌യ, നൂഹ്. സഹോദരങ്ങൾ: അഫ്സൽ , ഫാരിസ്(ദുബൈ), അസ്‌ഹർ.
ഖബറടക്കം ശനിയാഴ്ച വൈകുന്നേരം ഓമനിലെ അൽ ആമിറാത്തിൽ നടക്കും. ഇതിനായി നടപടി ക്രമങ്ങൾ പൂർത്തിയായതായി പ്രവാസി വെൽഫയർ ഒമാൻ ജനസേവന പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.