????? ?????? ?? ???????? ?? ????? ????????

കുവൈത്ത്​ അമീറിന്​ വിജയകരമായ ശസ്​ത്രക്രിയ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ വിജയകരമായി ശസ്​ത്രക്രിയ പൂർത്തിയാക്കി. 
അദ്ദേഹത്തി​​െൻറ ആരോഗ്യനില തൃപ്​തികരമാണെന്നും വേഗം പൂർണാരോഗ്യം കൈവരിക്ക​െട്ടയെന്ന്​ പ്രാർഥിക്കുന്നതായും അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ്​ അലി അൽ ജർറാഹ്​ അസ്സബാഹ്​ പറഞ്ഞു. കഴിഞ്ഞ ദിവസം അ​മീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്തുവന്നത്​ മുതൽ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനായുള്ള പ്രാർഥനകൾ നിറഞ്ഞിരിക്കുകയാണ്​. 

സ്വദേശികളും വിദേശികളും പ്രിയപ്പെട്ട ഭരണാധികാരിക്ക്​ ആയുരാരോഗ്യ ​സൗഖ്യം നേരുന്നു. ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ ജനമനസ്സിലുള്ള സ്ഥാനം വെളിപ്പെടുന്നതാണ്​ സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ. വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളും സുഖവിവരം അന്വേഷിച്ച്​ കുവൈത്ത്​ അമീരി ദിവാനുമായി ബന്ധപ്പെടുന്നുണ്ട്​. കഴിഞ്ഞ ദിവസം ഭരണഘടനപരമായ അമീറി​​െൻറ ചില അധികാരങ്ങൾ താൽക്കാലികമായി കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ കൈമാറിയിരുന്നു.

Tags:    
News Summary - kuwait, kuwaitnews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.