മസ്കത്ത്: ഒമാനിലെ ഉപഭോക്താക്കൾക്ക് അമേരിക്കൻ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്ന 'ഡിസ്കവർ അേമരിക്ക'യുടെ പുതിയപതിപ്പുമായി ലുലു ഹൈപർ മാർക്കറ്റ്. ഒക്ടോബർ 17വരെ നടക്കുന്ന പരിപാടികളിലൂടെ അമേരിക്കൻ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ഇതിലൂടെ അനുഭവിച്ചറിയാനാവുമെന്ന് അധികൃതർ അറിയിച്ചു. ബൗഷറിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന പരിപാടിയിൽ ഒമാനിലെ അമേരിക്കൻ അംബാസഡർ ലെസ്ലിം എം. സോ ഉദ്ഘാടനം ചെയ്തു. ഭക്ഷണ-പലഹാരം, പലചരക്ക് , പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി നാനൂറിലധികം ഉൽപന്നങ്ങളാണ് പ്രമോഷനിലുള്ളത്. ഒമാനിൽ ആറാംതവണയാണ് 'ഡിസ്കവർ അമേരിക്ക' സംഘടിപ്പിക്കുന്നതെന്ന് ലുലു ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. യു.എസ് ഉൽപന്നങ്ങൾക്ക് ഉപഭോക്താക്കളിൽനിന്ന് നല്ല പ്രതികരണമാണ് കിട്ടിയത്. അതിനാലാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. റീട്ടെയിൽ വ്യവസായത്തിൽ മേഖലയിൽ 200ൽ അധികം സ്റ്റോറുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.