മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് രണ്ടു സ്വദേശികൾക്കെതിരെ നിയമ ന ടപടികയെടുക്കാൻ മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ ശിപാർശ. ഇവർക്ക് കീഴിലുള്ള ആയ ിരത്തിലധികം വിദേശ തൊഴിലാളികളെ മറ്റു കമ്പനികളിൽ ജോലിയെടുക്കാൻ അനുവദിച്ച കു റ്റത്തിനാണ് നടപടി.
തുടർ നടപടിക്രമങ്ങൾക്ക് വിഷയം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ രണ്ടു സ്വദേശികൾക്കുമായി 88 കമ്പനി രജിസ്ട്രേഷനുകൾ ഉള്ളതായി കണ്ടെത്തി.
മൊത്തം 1302 വിദേശികളാണ് ഇൗ കമ്പനികളിൽ എല്ലാമായി ഉള്ളത്. ഒറ്റ സ്വദേശിയെ പോലും ഇവർ ജോലിക്ക് എടുത്തിട്ടുമില്ല. കമ്പനിയുടെ പേരിൽ വിസ അടിച്ചശേഷം വിദേശികളെ പുറത്തു ജോലിയെടുക്കാൻ അനുവദിക്കുകയാണ് ചെയ്തിരുന്നത്. മന്ത്രാലയത്തിെൻറ പരിശോധനയിൽ ഇവർ അനധികൃതമായി തൊഴിലെടുക്കുന്നത് കണ്ടെത്തിയിരുന്നു. ഇത് ശിക്ഷാർഹമായ കുറ്റമാണ്. വിദേശ തൊഴിലാളികളെ അനധികൃതമായി ചൂഷണം ചെയ്യാനും മനുഷ്യ കടത്തുസംഘങ്ങളുടെ ഇരകളാകാൻ വഴിയൊരുക്കുകയും ചെയ്യുന്ന പ്രവർത്തനമായിരുന്നു ഇവരുടേത്.
തൊഴിൽ നിയമ ലംഘനത്തിെൻറയും മന്ത്രിതല ഉത്തരവിെൻറയും അടിസ്ഥാനത്തിൽ മന്ത്രാലയം ഇത്തരം സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ നിർത്തലാക്കുകയും വിഷയം നിയമ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. രജിസ്േട്രഡ് കമ്പനിയുടെ പേരിൽ വിസ അടിച്ച് പുറത്തു ജോലിചെയ്യുന്ന ‘ഫ്രീ വിസ’ സമ്പ്രദായം ഒമാനിൽ സാധാരണമാണ്. വിസ ഇനത്തിൽ സ്പോൺസർക്ക് നിശ്ചിത ശതമാനം തുക നൽകിയാണ് പുറം ജോലി ചെയ്യുന്നത്. ഇത് തൊഴിൽ നിയമലംഘനമായാണ് സർക്കാർ കാണുന്നത്. ‘ഫ്രീ വിസ’ സമ്പ്രദായം അവസാനിപ്പിക്കാൻ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. സലാലയിൽ കഴിഞ്ഞ ദിവസം തെൻറ കീഴിലുള്ള വിദേശ തൊഴിലാളികളെ പുറത്ത് ജോലിയെടുക്കാൻ അനുവദിച്ച സ്വദേശി തൊഴിലുടമക്ക് മൂന്നുവർഷം തടവും 1.39 ലക്ഷം റിയാൽ പിഴയും ശിക്ഷ വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.