മത്ര: കേരള നിയമസഭ ഫലമറിയുന്ന ദിവസം മലയാളികള്‍ തിങ്ങിക്കഴിയുന്ന മത്ര സൂഖില്‍ പതിവ് ആവേശമുണ്ടായില്ല. സാധാരണ ടി.വിക്ക് മുന്നില്‍ കൂട്ടമായി ഇരുന്ന് മൊബൈലില്‍ അപ്പപ്പോഴുള്ള അപ്ഡേറ്റുകള് കണ്ട് കൊട്ടും കുരവയും ഉയര്‍ന്നു പൊങ്ങാറുള്ള മലയാളികളുടെ കേന്ദ്രങ്ങളില്‍ മ്ലാനമായ അവസ്ഥയിലായിരുന്നു. കോവിഡ് മൂലം വന്നുപെട്ട ലോക്ഡൗണും വ്യാപാര മാന്ദ്യവുമൊക്കെ കാരണം കടകളിലും ജോലിസ്ഥലങ്ങളിലുംതന്നെ െചലവഴിക്കുകയായിരുന്നു ഭൂരിപക്ഷം പേരും. എന്നാല്‍, വ്യക്തമായ രാഷ്ട്രീയമുള്ളവര്‍ തങ്ങളുടെ പതിവ് സജീവത കൈവിട്ടിട്ടുമില്ല.
വിജയിക്കുന്ന മുന്നണിക്കാര്‍ എതിരാളികളെ പ്രകോപിപ്പിക്കുമാറ് വീറും വാശിയും നിലനിര്‍ത്തി പായസവും വിവിധ വര്‍ണങ്ങളിലുള്ള ലഡുവടക്കമുള്ള മധുര പലഹാരങ്ങൾ വിതരണം ചെയ്യാറുമുണ്ടായുരുന്നു മുന്‍കാലങ്ങളില്‍. കോവിഡ് പാശ്ചാത്തലവും റമദാൻ കാലവുമായതിനാല്‍ അത്തരം ആഘോഷങ്ങളൊന്നും ഉണ്ടായില്ല.
ഉറപ്പാണ് എൽ.ഡി.എഫ് എന്ന മുദ്രാവാക്യം വെറുതെ പറഞ്ഞതല്ല എന്നും വലിയ വിജയം പ്രതീക്ഷിച്ചിരുെന്നന്നും സൂഖിലെ മൊബൈൽ വ്യാപാരിയായ നൗഫല്‍ മേക്കുന്ന് പറയുന്നു. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള നേതാക്കൾ എം.പി സ്ഥാനമൊക്കെ രാജിവെച്ച് വന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കിയെന്നും ക്രിസ്ത്യൻ മേഖലയെ ആകര്‍ഷിക്കാന്‍ വർഗീയ പരാമർശങ്ങള്‍ നടത്തിയതിലൂടെ ഉണ്ടായ ധ്രുവീകരണവുമൊക്കെ പരാജയത്തിന് കാരണമായെന്ന് ലീഗ് അനുഭാവി കൂടിയായ ഹൈദര്‍ ശ്രീകണ്ഠപുരം അഭിപ്രായപ്പെട്ടു.
കോൺഗ്രസിലെ നേതാക്കളുടെ ഗ്രൂപ്പിസവും പരസ്പരം കാലുവാരലുകളുമാണ് പരാജയ ഹേതുവെന്ന് അംബാസഡര്‍ ബെഡ് ഷോപ്പില്‍ ജോലിചെയ്യുന്ന വടകര സ്വദേശി ഗൗതം വൈശാഖ് കുറ്റപ്പെടുത്തി. 100 എത്തിയാലേ എെൻറ കണക്ക് കൂട്ടലുകള്‍ ശരിയാകൂ എന്നാണ് അല്കര്ണക്കിലെ ഉസ്മാന് മുണ്ടക്കുറ്റുടെ കമൻറ്. പണവും കേന്ദ്രഭരണ ഹുങ്കും കാണിച്ച് വർഗീയ രാഷ്ട്രീയം കളിച്ച ബി.ജെ.പിയുടെ അഹന്തക്ക് പ്രബുദ്ധ കേരളം ആഞ്ഞുവീക്കിയിരിക്കുകയാണെന്ന് ഹാഷിര്‍ ഇമിറ്റേഷൻ പറഞ്ഞു. ഇടതും വലതും മാറിമാറിയുള്ള ഭരണമാണ് കേരളത്തിെൻറ പുരോഗതിക്ക് ആവശ്യമെന്നും, തുടര്‍ഭരണം സി.പി.എമ്മിനെ ബംഗാളിലെ അവസ്ഥയിലേക്ക് എത്തിക്കുമെന്നുമാണ് പൊന്നാനി സ്വദേശി മുഹമ്മദ് അലിയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.