മസ്കത്ത്: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ തിങ്കൾ മുതൽ ബുധൻ വരെ ഒമാനിലെ വിവിധ സ്ഥലങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് നാഷനൽ മൾട്ടി ഹസാർഡ് വാണിങ് കേന്ദ്രം മുന്നറിയിപ്പ് നൽകി. മുസന്ദം, തെക്കൻബാത്തിന, വടക്കൻബാത്തിന, മസ്കത്ത്, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലും അൽഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ഇടിയോടുകൂടി മഴ െപയ്യാൻ സാധ്യതയുണ്ട്.
തീരങ്ങളിൽ തിരമാലകൾ രണ്ടു മീറ്റർവരെ ഉയർന്നേക്കാം. മുൻകരുതൽ നടപടിയെടുക്കണമെന്നും സിവിൽ ഏവിേയഷൻ വിഭാഗം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങുന്നതിനു മുമ്പ് സാഹചര്യം പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.