മസ്കത്ത്: ജ്വല്ലറി വിഭാഗത്തില്‍ ഒമാെൻറ ഏറ്റവും വിശ്വസ്ത ബ്രാന്‍ഡ് അവാര്‍ഡ് തുടര്‍ച്ചയായ അഞ്ചാം തവണയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് സ്വന്തമാക്കി. ഊര്‍ജ, ധാതു മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി അവാര്‍ഡ് മലബാര്‍ ഗോള്‍ഡ് മേഖലാ മേധാവി കെ. നജീബിന് കൈമാറി. മലാബര്‍ ഗോള്‍ഡ് സീനിയര്‍ എക്സിക്യൂട്ടിവ് നിക്കോളാസ് നിഥിന് അബ്രഹാം, അപെക്സ് മീഡിയ എക്സിക്യൂട്ടിവ് ചെയര്മാന് സാലിഹ് സക്വാനി എന്നിവര്‍ സംബന്ധിച്ചു.
രാജ്യത്തെ മുന്‍നിര പ്രസിദ്ധീകരണ സ്ഥാപനമായ അപെക്സ് മീഡിയയാണ് അവാര്‍ഡ് നല്‍കുന്നത്. വോട്ടിങ്ങിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കുന്നത്. സന്തോഷം നല്‍കുന്നതാണ് പുരസ്കാരമെന്ന് മലബാര്‍ ഗോള്‍ഡ് റീജനല്‍ ഹെഡ് നജീബ് പറഞ്ഞു. ഉപഭോക്താക്കള്‍ക്കാണ് മലബാര്‍ ഗോള്‍ഡ് പ്രഥമ പരിഗണന നല്‍കുന്നത്. വിവിധ രാജ്യക്കാരായ വ്യത്യസ്ത സംസ്കാരമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ സാധ്യമായ ശ്രമങ്ങള്‍ കാലാകാലങ്ങളില്‍ മലബാര്‍ ഗോള്‍ഡ് നടത്തിവരുന്നുണ്ട്. ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമായി 22 ഷോറൂമുകള്‍ തുറക്കും. ഒമാനിലെ അല്‍ ഖൂദ് സ്ട്രീറ്റിലും മാള്‍ ഓഫ് ഒമാനിലും ഷോറൂമുകള്‍ തുറക്കും. ഇതിന് പുറമെ വിപുലീകരണത്തിന് ഈ വര്‍ഷം 107.5 മില്യൺ ഡോളര്‍ നിക്ഷേപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.