ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ കാനഡയിലെ ആദ്യ ഷോറൂം ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന മിസ്സിസാഗയിലെ ഹാര്‍ട്ട്ലാന്‍ഡ് ടൗണ്‍ സെന്ററില്‍ തുറന്നു. കാനഡയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ ഇന്ത്യന്‍ അന്താരാഷ്ട്ര ജ്വല്ലറി റീട്ടെയിലറാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്.
ഗ്രൂപ്പിന്റെ ആഗോള പ്രവര്‍ത്തന ഭൂപടത്തിലെ 12ാമത്തെ രാജ്യവും വടക്കേ അമേരിക്കയിലെ രണ്ടാമത്തെ രാജ്യവുമാണ് കാനഡ. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദിന്റെ സാന്നിധ്യത്തില്‍ ഒന്റാരിയോയുടെ അസോസിയറ്റ് മിനിസ്റ്റര്‍ ഓഫ് ബിസിനസ്, നിന ടാംഗ്രി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടര്‍ ഓഫ് ഫിനാന്‍സ് ആൻഡ് അഡ്മിനിസ്ട്രേഷന് സി.എം.സി. അമീര്‍, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് നോര്‍ത്ത് അമേരിക്ക റീജനല്‍ ഹെഡ് ജോസഫ് ഈപ്പന്, മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു. കാനഡയിലെ ആദ്യ ഷോറൂം തുറക്കുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. ഈ ചരിത്ര നിമിഷം രൂപപ്പെടുത്തുന്നതിനും ലോകത്തെ നമ്പര്‍ വണ്‍ ജ്വല്ലറി റീട്ടെയിലറാവുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി വെക്കുന്നതിനും സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ പുതിയ ഷോറൂമും യു.എസിലെ നിലവിലുള്ള ഷോറൂമുകളും വടക്കേ അമേരിക്കന്‍ മേഖലയിലെ ഭാവിസംരംഭങ്ങള് രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് ഇതൊരു ചരിത്ര നിമിഷമാണെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.