മസ്കത്ത്: ടൈംസ് ഓഫ് ഒമാൻ സംഘടിപ്പിച്ച ‘ബിസിനസ് ലീഡർഷിപ് സമ്മിറ്റ് ആൻഡ് അവാർഡ് 2024’ൽ ജ്വല്ലറി റീട്ടെയിൽ ചെയിൻ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒമാൻ റീജനൽ ഹെഡ് കെ. നജീബ്, ബ്രാഞ്ച് മേധാവി പി. മുഹ്സിൻ എന്നിവർ വാണിജ്യ,വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മസ്കത്ത് മീഡിയ ചെയർമാൻ മുഹമ്മദ് ഈസ അൽ സദ്ജാലി സംബന്ധിച്ചു.
ജ്വല്ലറി റീട്ടെയിൽ ചെയിൻ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ മേധാവി കെ. നജീബ് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്തത്തോടെയും സുസ്ഥിരമായും അസാധാരണ ഷോപ്പിങ് അനുഭവം നൽകാനുള്ള അർപ്പണബോധത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്നും ഇത് ഉപഭോക്താക്കൾക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2016മുതൽ ഒമാന്റെ ഏറ്റവും വിശ്വസനീയ ബ്രാൻഡ് അവാർഡ് ജേതാവാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. നിലവിൽ ഒമാനിലുടനീളം മസ്കത്ത്, സീബ്, ബർക, സലാല, സുഹാർ, മത്ര സൂഖ്, ഇബ്രി, നിസ്വ, അൽ ഖൂദ് എന്നിവിടങ്ങളിലായി മലബാർ ഗോൾഡിന് 12 ഷോറൂമുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.