മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ 'അ​ക്ഷ​രം 2024' മ​ന്ത്രി ഡോ. ​ആ​ർ ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​യാ​ള​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ 'അ​ക്ഷ​രം 2024'

മ​സ്‌​ക​ത്ത്: മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ സം​ഘ​ടി​പ്പി​ച്ച അ​ക്ഷ​രം 2024 സാം​സ്‌​കാ​രി​ക മ​ഹാ​മേ​ള റു​സൈ​ലി​ലു​ള്ള മി​ഡി​ലീ​സ്റ്റ് കോ​ളേ​ജി​ൽ ന​ട​ന്നു. മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ക്ഷ​രോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി.

തു​ട​ർ​ന്നു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ർ.ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റും പ്ര​മു​ഖ ക​വി​യു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും കേ​ര​ള​ത്തി​ലെ എ​ണ്ണം പ​റ​ഞ്ഞ ചെ​ണ്ട വാ​ദ​ക​നു​മാ​യ പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി, ഒ​മാ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ​ർ, മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സ​ലോ​ക​ത്തെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ത​ങ്ങ​ളെ വി​സ്മ​യി​പ്പി​ച്ചു​വെ​ന്നും മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ന് എ​ല്ലാ ഭാ​വു​ക​ങ്ങ​ൾ നേ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. 70 രാ​ജ്യ​ങ്ങ​ളി​ലാ​യി നൂ​റ്റി​പ്പ​തി​ന​ഞ്ചു ചാ​പ്റ്റ​റു​ക​ൾ നി​ല​വി​ൽ മ​ല​യാ​ളം മി​ഷ​ന് കീ​ഴി​ലു​ണ്ടെ​ന്നും അ​തി​ൽ ഇ​ത്ര​യും വ​ലി​യൊ​രു മ​ഹാ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ ചാ​പ്റ്റ​ർ ഒ​മാ​നാ​ണെ​ന്നും മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട പ​റ​ഞ്ഞു.

ചെ​യ​ർ​മാ​ൻ ഡോ. ​ജെ ര​ത്‌​ന​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ വി​ൽ​സ​ൻ ജോ​ർ​ജ്, മ​ല​യാ​ളം മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​നു​പ​മ സ​ന്തോ​ഷ്, രാ​ജീ​വ് മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ സെ​ക്ര​ട്ട​റി അ​നു ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി. ​ശ്രീ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. നി​യു​ക്ത ഇ​ന്ത്യ - ജി.​സി.​സി കൗ​ൺ​സി​ൽ മെ​ംബർ സ​ന്തോ​ഷ് ഗീ​വ​ർ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബി.​ഒ.​ഡി ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ നി​ധീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ 'പ്ര​വാ​സി ഭാ​ഷാ പു​ര​സ്കാ​രം 2024' അ​വാ​ർ​ഡ് ജേ​താ​വ് പി. ​മ​ണി​ക​ണ്ഠ​ന് ആ​ർ. ബി​ന്ദു സ​മ്മാ​നി​ച്ചു. സം​സാ​കാ​രി​കോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ഥ, ക​വി​താ ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ ന​ൽ​കി.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം മു​രു​ക​ൻ കാ​ട്ടാ​ക്ക​ട അ​വ​ത​രി​പ്പി​ച്ച കാ​വ്യ സ​ദ​സ്സും, അ​തി​നു​ശേ​ഷം മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി​യും, ഹാ​ർ​മോ​ണി​യം വി​ദ​ഗ്ധ പ്ര​കാ​ശ് ഉ​ള്ളി​യേ​രി​യും ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ ഫ്യു​ഷ​ൻ പ്രോ​ഗ്രാം 'ദ്വ​യം' അ​ര​ങ്ങേ​റി. ഒ​മാ​നി​ലെ പ്ര​മു​ഖ വാ​ദ്യോ​പ​ക​ര​ണ വി​ദ​ഗ്ധ​രും ദ്വ​യ​ത്തി​ൽ അ​ണിനി​ര​ന്നു.

കു​ല​വാ​ഴ​യും, കു​രു​ത്തോ​ല​യും, മ​ല​യാ​ള ഭാ​ഷാ സാ​ഹി​ത്യ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ ഛായാ​ചി​ത്ര​ങ്ങ​ളും, മ​ല​യാ​ള സാ​ഹി​ത്യ കൃ​തി​ക​ളു​ടെ പു​റം ച​ട്ട​ക​ളു​ടെ മാ​തൃ​ക​ക​ളും കൊ​ണ്ട് അ​ല​ങ്ക​രി​ക്ക​പ്പെ​ട്ട അ​ക്ഷ​ര​ന​ഗ​രി മേ​ള​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി. ഡി.സി ബു​ക്സ്, അ​ൽ ബാ​ജ് ബു​ക്സ് എ​ന്നി​വ​രു​ടെ പു​സ്ത​ക ശാ​ല​ക​ൾ മേ​ള​ക്കു മാ​റ്റുകൂ​ട്ടി.

മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​നി​ലെ മ​സ്‌​ക​ത്ത്, സീ​ബ്, സു​ഹാ​ർ, സൂ​ർ, ഇ​ബ്ര, നി​സ്‍വ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ​ഠി​താ​ക്ക​ളും ഭാ​ഷാ​ധ്യാ​പ​ക​രും, ഭാ​ഷാ പ്ര​വ​ർ​ത്ത​ക​രും, പൊ​തു​ജ​ന​ങ്ങ​ളു​മ​ട​ക്കം വ​ലി​യൊ​രു ജ​നാ​വ​ലി പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച മു​ഴു​വ​ൻ വ്യ​ക്തി​ക​ളോ​ടും സം​ഘ​ട​ന​ക​ളോ​ടും സ്ഥാ​പ​ന​ങ്ങ​ളോ​ടു​മു​ള്ള സ്നേ​ഹ​വും ന​ന്ദി​യും അ​റി​യി​ക്കു​ന്ന​താ​യും മ​ല​യാ​ളം മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Malayalam Mission- Oman- Aksharam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.