സലാല: കേരള സർക്കാറിനു കീഴിലെ മലയാളം മിഷൻ നടത്തുന്ന കണിക്കൊന്ന പഠനോത്സവത്തിൽ സലാല മേഖലയിലെ മുഴുവൻ വിദ്യാർഥികളും വിജയികളായി. മലയാളം മിഷൻ നാലു ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ ആദ്യ കോഴ്സിെൻറ മൂല്യ നിർണയമാണ് പഠനോത്സവമായി നടത്തിയത്. സൂര്യ കാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്സുകൾ കൂടി വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് വിദ്യാർഥി കേരളത്തിലെ പത്താം ക്ലാസ് മലയാള പഠനത്തിന് തുല്യതയിൽ എത്തുന്നത്.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അധ്യാപകരെയും മേഖല എക്സി. അംഗങ്ങളെയും കോഓഡിനേറ്റർ ഡോ. ഷാജി പി. ശ്രീധർ അഭിനന്ദിച്ചു. മലയാളം മിഷൻ ഒമാൻ ചാപ്റ്ററിനു കീഴിലാണ് സലാല മേഖല പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.