മസ്കത്ത്: ഒമാനിൽ മലയാളി വിദ്യാർഥി നിര്യാതനായി. മുലദ്ദ ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി ഇഹാൻ നഹാസ് (ഏഴ്) ആണ് സുവൈഖിൽ ഹൃദയഘാതത്തെ തുടർന്ന് മരിച്ചത്. ചർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
പിതാവ്: തൃശൂർ ചാലക്കുടി സ്വദേശി പനയാമ്പിള്ളി വീട്ടിൽ നഹാസ് ഖാദർ. ഷാഹി ഫുഡ്സ് അഡ്മിനിസ്ട്രേറ്റിവ് മാനേജറാണ്. മാതാവ്: ഷഫീദ നഹാസ്. സഹോദരൻ ഇഷാൻ നഹാസ് (ഏഴാം ക്ലാസ് വിദ്യാർഥി, ഇന്ത്യൻ സ്കൂൾ മുലദ്ദ). ഖബടക്കം സുവൈഖ് ഖബർസ്ഥാനിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.