മസ്കത്ത്: മുക്കം എം.എ.എം.ഒ കോളേജ് ഗ്ലോബൽ അലുമ്നിയുടെ ഒമാൻ ചാപ്റ്റർ നിലവിൽ വന്നു. സുബൈർ കണ്ടിയിൽ പ്രസിഡന്റും എം.എ.സാലിഹ ജനറൽ സെക്രട്ടറിയും നഹാസ് വയലിൽ ട്രഷററുമായി തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഷംന സന്ദേശ് (വൈ. പ്രസി), വി.പി.ഫൈറൂസ്, അബ്ദുൽ റാഷിദ് (സെക്ര), അൻസാർ, അഞ്ചു, സൈന അലി ബഷീർ (എക്സി.അംഗങ്ങൾ). ഇന്ത്യക്കുപുറമെ യു.എ.ഇ, ഖത്തര്‍, സൗദി, യു.കെ എന്നിവിടങ്ങളില്‍ എം.എ.എം.ഒ കോളജ് ഗ്ലോബൽ അലുമ്നി ചാപ്റ്ററുകൾ ഉണ്ട്.
ഒമാൻ എം.എ.എം.ഒ അലുംനിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന പൂര്‍വ വിദ്യാർഥികൾ 78618838 , 94358333 എന്ന നമ്പറിലോ mamocoman@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.