മസ്കത്ത്: മാനേജ്മെൻറ് കൺസൾട്ടൻറും ട്രെയിനറുമായ റഹ്മത്തുല്ല മഗ്രിബിയും സൈകോളജിസ്റ്റും വാൾട്ട് ഡിസ്നി മുൻ ആർട്ട് ഡയറക്ടറുമായ നൂർ മുഹമ്മദുംകൂടി തയാറാക്കിയ ‘മൻ റബ്ബുക്ക’ ഇംഗ്ലീഷ് പുസ്തകം മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ അറബ് ലോകത്തെ ഏക ബുക്കർ പ്രൈസ് ജേതാവ് ജോഖ അൽ ഹാർസി പ്രകാശനംചെയ്തു. കുട്ടികൾക്കുവേണ്ടി തയാറാക്കിയ പുസ്തകം ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും അന്താരാഷ്ട്ര നിലവാരമുള്ളതാണെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ചവർ അഭിനന്ദനം അർഹിക്കുന്നുവെന്നും ജോഖ പറഞ്ഞു.
മൂന്നുമുതൽ ആറുവയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇസ്ലാമിലെ ബാലപാഠങ്ങളും ഏകദൈവത്വവും മനസ്സിലാകുന്ന രൂപത്തിൽ തയാറാക്കിയ ബഹുവർണ പുസ്തകമാണ് ‘മൻ റബ്ബുക്ക’യെന്ന് രചയിതാവ് റഹ്മത്തുല്ല പറഞ്ഞു. ചടങ്ങിൽ അൽബാജ് ബുക്സ് എം. ഡി ഷൗക്കത്തലിയും സംബന്ധിച്ചു.
നിറങ്ങൾ, ചിത്രങ്ങൾ, ആക്ടിവിറ്റികൾ ഉൾപ്പെടെ കുട്ടികളുടെ മനഃശാസ്ത്രംകൂടി പരിഗണിച്ചാണ് പുസ്തകത്തിന്റെ ഉള്ളടക്കവും രൂപകൽപനയും ചെയ്തിട്ടുള്ളത്. പുസ്തകത്തിന്റെ ഒമാനിലെ വിതരണക്കാർ അൽബാജ് ബുക്സ് ആണ്. മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേളയിലെ അൽബാജ് ബുക്സിന്റെ സ്റ്റാളിൽ പുസ്തകം ലഭ്യമാണ്. മാർച്ച് നാലിനാണ് പുസ്തകമേള സമാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.