മസ്കത്ത്: റമദാനോടനുബന്ധിച്ച് മവേല സെന്‍ട്രല്‍ പഴം, പച്ചക്കറി മാര്‍ക്കറ്റിന്റെ പ്രവൃത്തിസമയം മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. മൊത്തവ്യാപാര കടകൾ പുലർച്ചെ നാലു മുതൽ ഉച്ച ഒരുമണിവരെയും റീട്ടെയിൽ ഷോപ്പുകളും പ്രാദേശിക ഉൽപന്ന വിൽപന ശാലകളും പുലർച്ചെ നാലു മുതൽ വൈകീട്ട് അഞ്ചുവരെയും പ്രവർത്തിക്കും. മൊത്ത പച്ചക്കറി, പഴം വാഹനങ്ങൾക്കുള്ള പ്രവേശനം ഗേറ്റ് നമ്പർ ഒന്നിലൂടെ രാവിലെ നാല് മുതൽ രാത്രി 10വരെ അനുവദിക്കും. ഗേറ്റ് നമ്പർ രണ്ടിലൂടെ ഉപഭോക്താക്കള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് മണിവരെ എത്താവുന്നതാണ്. വെള്ളിയാഴ്ച മാർക്കറ്റിന് അവധിയായിരിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
പച്ചക്കറികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം മവേല മാര്‍ക്കറ്റിൽ കഴിഞ്ഞദിവസം പരിശോധന നടത്തി. അഗ്രികള്‍ചറല്‍ സൊസൈറ്റി, മസ്കത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.