മസ്കത്ത്: രാജ്യത്തെ ആരോഗ്യപരിപാലന മേഖലയിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് കരുതപ്പെടുന്ന മെഡിക്കൽ സിറ്റിയുടെ നിർമാണം 2021ഒാടെ പൂർത്തിയാകുമെന്ന് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി. ഇതോടെ, രാജ്യത്തെ ജനസംഖ്യയിൽ ഭൂരിപക്ഷം പേർക്കും നിലവാരമുള്ള ചികിത്സാ സൗകര്യം ലഭ്യമാകും. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനമടക്കമുള്ള ടെറിഷ്യറി ഹെൽത്ത്കെയർ സേവനമാകും മെഡിക്കൽസിറ്റിയിൽ ലഭ്യമാവുക. മെഡിക്കൽ വിദഗ്ധരുടെ പരിശീലനമടക്കമുള്ളവക്കും ഇവിടെ സൗകര്യമുണ്ടാകും.
ഇതുവഴി വിദേശത്ത് പരിശീലനത്തിന് അയക്കേണ്ട ആവശ്യകത ഒഴിവാക്കാനും കഴിയുമെന്ന് ആരോഗ്യമന്ത്രി പ്രാദേശിക ദിനപത്രമായ ഒമാൻ അറബിക്കിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ഒരു ദശാബ്ദത്തിനിടെ രാജ്യം ആരോഗ്യമേഖലയിൽ അഭിമാനാർഹമായ നിരവധി നേട്ടങ്ങളാണ് കൈവരിച്ചത്. ശിശുമരണ നിരക്ക് കുറക്കാൻ കഴിഞ്ഞതും പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞതുമാണ് ശ്രദ്ധേയ നേട്ടങ്ങൾ.
പ്രൈമറി ഹെൽത്ത് സെൻററുകളുടെ എണ്ണവും നിലവാരവും ഉയർത്തിയതിന് ഒപ്പം അടിസ്ഥാന സൗകര്യ വികസനവും നടപ്പിൽവരുത്തി. രാജ്യത്തിെൻറ മുക്കുമൂലകളിലും മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ആരോഗ്യസേവനങ്ങൾ വ്യാപിപ്പിച്ചു. സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ അവസരങ്ങളുടെ കുറവ് നിമിത്തം സുൽത്താൻ ഖാബൂസ് സർവകലാശാലയടക്കം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പുറത്തുവരുന്നവരെ വിദേശികൾക്ക് പകരം നിയമിക്കുകയാണ് ചെയ്തുവരുന്നത്. പരിചയസമ്പത്തില്ലാത്തവരെയാണ് ഇങ്ങനെ നിയമിക്കുന്നത് എന്നതിനാൽ ഇൗ രീതി ആരോഗ്യമേഖലയിലെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്. മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ മൂന്നു ശതമാനം മാത്രമാണ് നിലവിൽ ആരോഗ്യമേഖലയിൽ ചെലവിടുന്നത്.
ഇത് ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമുള്ള അഞ്ചു ശതമാനം എന്ന കണക്കിലും താഴെയാണ്. പ്രായമേറിവരുടെ എണ്ണം വർധിക്കുന്നതും പകർച്ചവ്യാധികൾ ഗുരുതര രോഗങ്ങളായി മാറുന്നതടക്കമുള്ള സാഹചര്യങ്ങൾ ആരോഗ്യമേഖലയിൽ കൂടുതൽ ചെലവഴിക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം ഉറപ്പാക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ വർഷം രാജ്യത്ത് 241 ആരോഗ്യ സ്ഥാപനങ്ങൾകൂടി തുറന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.