മസ്കത്ത്: അൽ ഖൂദ് ഏരിയ കെ.എം.സി.സിയും എസ്.ഐ.സിയും നടത്തുന്ന ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്റസയുടെ മീലാദ് ഫെസ്റ്റ് വ്യാഴാഴ്ച അൽ അസാല ഓഡിറ്റോറിയത്തിൽ നടക്കും. 6.30ന് മൗലീദ് സദസ്സോടെ പരിപാടി ആരംഭിക്കും. രാത്രി ഒമ്പതിന് ഒമാനിലെ വിവിധ മദ്റസകൾ പങ്കെടുക്കുന്ന ഖുർആൻ പാരായണ മത്സരം നടക്കും.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നയാൾക്ക് നാല് ഗ്രാം സ്വർണ നാണയവും രണ്ടാം സ്ഥാനത്തിന് രണ്ട് ഗ്രാം സ്വർണ നാണയവും മൂന്നാം സ്ഥാനത്തിന് ഒരു ഗ്രാം സ്വർണ നാണയവും സമ്മാനമായി നൽകും.
മദ്റസ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ, ദഫ് പ്രദർശനം, ഫ്ലവർ ഷോ, നബിദിന റാലി, ഇഷ്ഖ് റബീഹ്, സ്കൗട്ട് സമാപന സമ്മേളനം, സമ്മാനദാനം, അന്നദാനം എന്നി പരിപാടികളും ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.