മസ്കത്ത്: യാത്ര സുഗമമാക്കുന്നതിന് ബാത്തിന റോഡിൽ കൂടുതല്‍ നവീകരണ പദ്ധതികളുമായി ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. അഞ്ച് ചെറു തുരങ്കങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മുസന്ന വിലായത്തിലെ മുലദ്ദ, സുവൈഖിലെ സുബൈഖി, ഖാബൂറ, ദയാന്, ബവറിഹ്, ഖാബൂറ വിലായത്തിലെ അല്‍ ബുറൈക് എന്നിവിടങ്ങളിലാണ് പുതിയ തുരങ്കങ്ങള്‍ ഒരുങ്ങുന്നത്. ബര്‍ക വിലായത്തില്‍ മാത്രം നാല് പുതിയ പാലങ്ങള്‍ അടുത്തിടെ തുറന്നു.
അസീം, അല്‍ ഹറം, അല്‍ നുമാന്, സാവാദി എന്നീ പ്രദേശങ്ങളിലാണ് പുതിയ പാലങ്ങള്‍. ബിദിയ, സുര്‍ അള് ശയാദി, മജ്സ് എന്നിവിടങ്ങളില്‍ പുതിയ പാലങ്ങള്‍ ഉടന്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. പാലങ്ങളും തുരങ്കങ്ങളുമായി 18 പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. മൂന്ന് പാലങ്ങള്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു.
ബാത്തിന തീരദേശ പാതയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. കസബയത്ത് അല്‍ ബൂ സഈദ്, ദാലി അബ്ദല്‍ സാലം, മഖിലിഫ, അൽ സഹ്യിഅ, അല്‍ നഅ്മി, സൂര് ബനീ ഹമ്മാദ്, സൈഹ് അല്‍ സലിഹത്ത് എന്നിവിടങ്ങളിലാണ് തുരങ്കങ്ങള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് യാത്രക്കായി തുറന്നുനല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.