മസ്കത്ത്: ഒമാനിൽ നടന്ന നീറ്റ് പരീക്ഷയിൽ 200ൽപരം വിദ്യാർഥികൾ പരീക്ഷ എഴുതി. മസ്കത്ത് ഇന്ത്യൻ സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം. 12.30നാരംഭിച്ച പരീക്ഷക്ക് രാവിലെ 9.30 മുതൽ പ്രവേശനം അനുവദിച്ചിരുന്നു. അധികൃതര്‍ നിര്‍ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പരിശോധിച്ചായിരുന്നു വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. പരീക്ഷയെക്കുറിച്ച് സമ്മിശ്രമായാണ് വിദ്യാർഥികൾ പ്രതികരിച്ചത്. മിക്ക ആളുകൾക്കും ഭൂരിഭാഗം വിഷയങ്ങളും എളുപ്പമായിരുന്നു. എന്നാൽ, ഫിസിക്സ് അൽപം പ്രയാസം സൃഷ്ടിച്ചുവെന്ന് മറ്റ് ചില വിദ്യാർഥികൾ പറഞ്ഞു.
സൂർ, സലാല എന്നിവിടങ്ങളിൽനിന്നുള്ള മലയാളികളടക്കമുള്ള ചില വിദ്യാർഥികൾ ശനിയാഴ്ച രാത്രിയോടെതന്നെ പരീക്ഷക്കായി മസ്കത്തിൽ എത്തിച്ചേർന്നിരുന്നു. ബന്ധുവീടുകളിലും മറ്റുള്ളവർ ഹോട്ടലുകളിലുമായിരുന്നു തങ്ങിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഒമാനിൽനിന്ന് പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഇത്തവണ 269പേരാണ് ഒമാനിൽനിന്ന് പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ എത്രപേർ പരീക്ഷക്ക് ഹാജരായി എന്നതിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം 214 വിദ്യാർഥികളാണ് പരീക്ഷ എഴുതിയിരുന്നത്. അതേസമയം, തലസ്ഥാന നഗരിയിലേക്ക് എത്തിപ്പെടാൻ പ്രയാസമാണെന്നും രാജ്യത്തെ മറ്റു സ്ഥലങ്ങളിൽ ഒരുപരീക്ഷകേന്ദ്രം കൂടി അനുവദിക്കണമെന്നും വിദ്യാർഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.