മസ്കത്ത്: മറുനാട്ടിൽ മലയാളി അസോസിയേഷന്റെ (എം.എൻ.എം.എ) ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ഗൾഫ് സെന്റർ ആൻഡ് ഓഡിറ്റ് മാനേജർ സുഭാഷ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷതവഹിച്ചു. അസൈബ ഗാർഡൻ അപ്പാർട്മെൻറ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ എം.എൻ.എം.എ കുടുംബാംഗങ്ങളും കുട്ടികളും സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. വൈകുന്നേരം അഞ്ച് മണി മുതൽ 10 മണിവരെ നടന്ന പരിപാടിയിൽ പ്രമുഖ യോഗ തെറാപ്പിസ്റ്റും ഡാൻസറും മെന്ററുമായ മധുമതി നന്ദകിഷോറിന്റെ രസകരമായ ക്ലാസും കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ഉന്നത വിദ്യാഭ്യാസ വിദഗ്ധയും ഗവേഷകയും ഒമാനിലെ അറിയപ്പെടുന്ന പ്രഭാഷകയുമായ ഡോ.രശ്മി കൃഷ്ണന്റെ മോട്ടിവേഷൻ ക്ലാസും പ്രവാസി എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ രാജൻ കൊക്കുരിയുടെ പ്രഭാഷണവും നടന്നു. സെക്രട്ടറി ജയൻ ഹരിപ്പാട് സ്വാഗതവും രക്ഷാധികാരി ഫവ്വാസ് കൊച്ചന്നൂർ നന്ദിയും പറഞ്ഞു. എം.എൻ.എം.എയുടെ ട്രഷറർ പിങ്കു അനിൽ കുമാർ, മറ്റ് ഭരണ സമിതി അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.