കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ തുടങ്ങിയവക്കെതിരെ നാഷനൽ സെന്‍റർ ഫോർ ഫിനാൻഷ്യൽ ഇൻഫർമേഷനും ഒമാൻ ക്രെഡിറ്റ് ആൻഡ് ഫിനാൻഷ്യൽ ഇൻഫർമേഷൻ സെന്‍ററും കരാർ ഒപ്പിടുന്നു

കള്ളപ്പണം വെളുപ്പിക്കൽ: വിവരങ്ങൾ കൈമാറാൻ ധാരണയായി

മസ്‌കത്ത്: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ തുടങ്ങിയ മേഖലകളിലെ വിവരങ്ങൾ കൈമാറാൻ നാഷനൽ സെന്‍റർ ഫോർ ഫിനാൻഷ്യൽ ഇൻഫർമേഷനും ഒമാൻ ക്രെഡിറ്റ് ആൻഡ് ഫിനാൻഷ്യൽ ഇൻഫർമേഷൻ സെന്‍ററും കരാർ ഒപ്പുെവച്ചു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും ചെറുക്കുന്നതിനുമുള്ള അന്താരാഷ്ട്ര രീതികൾ സ്വീകരിക്കുന്നതിനും വിവരങ്ങളും അനുഭവങ്ങളും പരസ്പരം കൈമാറുന്നതിനുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. നാഷനൽ സെന്‍റർ ഫോർ ഫിനാൻഷ്യൽ ഇൻഫർമേഷൻ സി.ഇ.ഒ ലെഫ്റ്റനന്‍റ കേണൽ അബ്ദുൽ റഹ്മാൻ ബിൻ അമർ അൽ കിയുമി, ഒമാൻ ക്രഡിറ്റ് ആൻഡ് ഫിനാൻഷ്യൽ ഇൻഫർമേഷൻ സെന്‍റർ ജനറൽ മാനേജർ ബസ്സാം അൽ ജമാലി എന്നിവരാണ് സഹകരണ കാരാറിൽ ഒപ്പുവെച്ചത്.

Tags:    
News Summary - Money laundering: Agreement to exchange information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.