മസ്കത്ത്: മൂന്നു പതിറ്റാണ്ടിലെ പ്രവാസജീവിതത്തിന് വിരാമമിട്ട് കൊല്ലം പെരുങ്ങാട് സ്വദേശി മോൻസൺ (54) നാടണഞ്ഞു. ഷാഹി ഫുഡ്സിൽനിന്ന് സെയിൽസ്മാനായി വിരമിച്ച ഇദ്ദേഹം 1992 സെപ്റ്റംബർ ഒന്നിനായിരുന്നു ഒമാനിലെത്തുന്നത്. പൊലീസുകാരനാകണമെന്നായിരുന്നു ആഗ്രഹം. ഇതിനായി നാട്ടിൽ ഇന്റർവ്യൂവിനും മറ്റുമൊക്കെ പോയിരുന്നെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാൻ സാധിച്ചില്ല. ഒടുവിൽ 25ാം വയസ്സിൽ കടൽ കടക്കുകയായിരുന്നു.
പെങ്ങളുടെ ഭർത്താവിന്റെ കൂടെ ബിദ്യക്കടുത്തുള്ള ദിയാൻ എന്ന സ്ഥലത്ത് സ്റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന കടയിലായിരുന്നു ആദ്യജോലി. എന്നാൽ, രണ്ടു മാസത്തിന്ശേഷം ഷാഹി ഫുഡ്സിൽ പാക്കിങ് ജോലിയിൽ പ്രവേശിച്ചു. പിന്നീട് വിരമിക്കുന്നതുവരെ ഈ കമ്പനിയിൽതന്നെ സേവനം തുടർന്നുവെന്നുള്ള പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. വീട്ടിലെ ഒരംഗത്ത പോലെയാണ് കമ്പനി അധികൃതർ തന്നെ പരിഗണിച്ചതെന്നും അതുകൊണ്ടാണ് ഇത്രയും കാലം ഇവിടെ ജോലി ചെയ്യാൻ സാധിച്ചതെന്നും മോൻസൺ പറഞ്ഞു. കുറച്ചുകാലം കുടുംബത്തോടൊപ്പം വിശ്രമജീവിതം ജീവിതം നയിച്ചശേഷം പിന്നീട് ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന് പറഞ്ഞു. രണ്ട് മകളുണ്ട്. ഭാര്യ: ഷേർലി മോൻസൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.