മസ്കത്ത്: ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്ന് മസ്കത്ത് ഇന്ത്യൻ എംബസി പത്രകുറിപ്പിൽ അറിയിച്ചു. ഇന്ത്യയിലേക്കുള്ള മടക്കം സംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് ലഭിക്കുന്നത്. ആദ്യ ഘട്ടത്തിലാണ് കൊച്ചി, ചെന്നൈ വിമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത ഘട്ടങ്ങളിലായി വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ഉണ്ടാകും. എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് ഇൗ വിമാനങ്ങളിലേക്കുള്ള യാത്രക്കാരെ തെരഞ്ഞെടുക്കുക. അടിയന്തിര സാഹചര്യങ്ങളാൽ യാത്ര നിർബന്ധമാകുന്നവർക്കായിരിക്കും മുൻഗണനയെന്നും എംബസി വിശദീകരിച്ചു. എല്ലാവരും ക്ഷമയോടെ കൂടുതൽ അറിയിപ്പുകൾക്കായി കാത്തിരിക്കണം. നേരത്തേ എംബസിയിൽ രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. ഷോർട്ട്ലിസ്റ്റ് ചെയ്ത യാത്രക്കാരെ എംബസിയിൽ നിന്ന് ബന്ധപ്പെടുന്നതായിരിക്കും. എംബസിയിൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകണം;
https://docs.google.com/forms/d/e/1FAIpQLSfh_FmNRLorssEjf5w0ciMc0TgxjOuFFdB-Au_qxauEzaTzYQ/viewform
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.