മസ്കത്ത്: ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി മസ്കത്തിലെ ജ്യൂസ് കടകൾക്ക് മാർഗനിർദേശങ്ങളുമായി മസ്കത്ത് മുനിസിപ്പാലിറ്റി. കടയും പരിസരവും കൂടാതെ ജ്യൂസിനായുള്ള ഉപകരണങ്ങൾ ശുചിത്വമുള്ളതും സദാസമയം വൃത്തിയുള്ളതുമാവണം. മാലിന്യ നിർമാർജനവും അതിനായുള്ള സംവിധാനവും നിർബന്ധമാണ്.
ജ്യൂസ് നിർമിക്കാനാവശ്യമായ പഴങ്ങൾ സൂക്ഷിക്കാനായി സുരക്ഷിതമായ സ്റ്റോറേജുകൾ ഉണ്ടായിരിക്കണം. ഉപയോഗപ്രദമല്ലാത്ത പഴങ്ങൾ എത്രയും വേഗം നീക്കം ചെയ്യുകയും വേണം. കടകളിലെ പ്രവർത്തനങ്ങൾക്ക് മതിയായ സ്ഥലവും ആവശ്യമായ ഉപകരണങ്ങളും ഉണ്ടായിരിക്കണം. ജീവനക്കാർ കൈയുറകൾ ധരിക്കണം, എന്നിവയാണ് മുനിസിപ്പാലിറ്റി പുറത്തിറക്കിയ നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.