ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​സ്ക​ത്ത്​​ മു​നി​സി​പ്പ​ാലിറ്റി കൗ​ൺ​സി​ൽ യോ​ഗം

മസ്കത്ത് മുനിസിപ്പാലിറ്റി കൗൺസിൽ യോഗം

മസ്കത്ത്: മസ്കത്ത് മുനിസിപ്പൽ കൗൺസിൽ യോഗം കഴിഞ്ഞ ദിവസം ചേർന്നു. കൗൺസിൽ ചെയർമാനും മസ്കത്ത് ഗവർണറുമായ സയ്യിദ് സഊദ് ഹിലാൽ അൽ ബുസൈദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. അസാധാരണമായ കാലാവസ്ഥയുടെ ആഘാതത്തെക്കുറിച്ചും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം കാര്യങ്ങളെ തരണംചെയ്യാൻ ഉത്തരവാദിത്തപ്പെട്ടവർ നടത്തുന്ന പരിശ്രമങ്ങളും യോഗം ചർച്ചചെയ്തു. വെള്ളപ്പൊക്കസാധ്യത തടയുന്നതിനായി അണക്കെട്ടുകൾ നിർമിക്കുന്ന പദ്ധതികളും വിശകലനം ചെയ്തു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം, മസ്കത്ത് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയായിരിക്കും അണക്കെട്ടുകൾ നിർമിക്കുക. മുനിസിപ്പൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും കൗൺസിലിൽ ചർച്ചക്കു വന്നു.

Tags:    
News Summary - Muscat Municipality Council Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.