മസ്കത്ത്: ഒമാനിൽനിന്നും ഈ വർഷം ഹജ്ജിനു പോകുന്നവർക്കായുള്ള ഏകദിന ഹജ്ജ് ക്യാമ്പ് ജൂൺ ഒന്നിന് റൂവി മസ്കത്ത് സുന്നി സെന്റർ മദ്റസയിൽ നടത്തും. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ നടക്കുന്ന പരിപാടിയിൽ പണ്ഡിതന്മാർ, പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. ചടങ്ങിൽ സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി അധ്യക്ഷത വഹിക്കും.
ഹജ്ജ് കർമ സംബന്ധമായ വിഷയാവതരണം മദ്രസ പ്രിൻസിപ്പൽ എൻ. മുഹമ്മദ് അലി ഫൈസി അവതരിപ്പിക്കും. ഉച്ചക്കുശേഷം നടക്കുന്ന ആരോഗ്യ പഠന സെഷനിൽ ബദർ അൽ സമാ ഹോസ്പിറ്റൽ കാർഡിയോളജി സ്പെഷ്യലിസ്റ്റ് ഡോ. അബ്ദുൽസലാം ബഷീർ സംസാരിക്കും. 50ലധികം മലയാളികൾ ഇത്തവണ സുന്നി സെന്റർ ഗ്രൂപ് വഴി ഹജ്ജിനായി ജൂൺ എട്ടിന് ഒമാനിൽ നിന്ന് യാത്ര തിരിക്കുന്നുണ്ട്.
ഇവിടെനിന്നും ഹജ്ജിന് പോകുന്ന മറ്റു ഹാജിമാർക്കും സംബന്ധിക്കാൻ സൗകര്യപ്പെടുന്ന രീതിയിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.