മസ്കത്ത്: മത്ര വിലായത്തിലെ െഎസോലേഷനിൽ ഇളവ് നൽകുന്നത് സർക്കാരിെൻറ പരിഗണനയിലുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. മത്രയിലെ പുതിയ രോഗബാധകളിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിലും കുറവ് ദൃശ്യമാകുന്ന പക്ഷം സ്ഥിതിഗതികൾ അവലോകനം ചെയ്ത് വിലായത്തിെൻറ െഎസോലേഷൻ നീക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കമ്മിറ്റിയുടെ ആറാമത് ഇ-പത്രസമ്മേളനത്തിൽ സംസാരിക്കവേ ആരോഗ്യമന്ത്രി പറഞ്ഞു.
കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വിദേശി കൂടി മരിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു. ഒമാനിലെ 14ാമത്തെ കോവിഡ് മരണമാണിത്. കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച പഠനങ്ങൾ നടത്തി വരുകയാണ്. പക്ഷെ കഴിഞ്ഞയാഴ്ച തുറന്ന വാണിജ്യ സ്ഥാപനങ്ങളിൽ സ്ഥാപനങ്ങളിൽ പലയിടത്തും ജീവനക്കാരും സന്ദർശകരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി ആരോഗ്യ മന്ത്രി പറഞ്ഞു. ബുധനാഴ്ച 168 കേസുകൾ റിപ്പോർട്ട് ചെയ്യാൻ കാരണം ചില സ്ഥലങ്ങളിൽ ഇത്തരം ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിക്കാതിരുന്നതാണ്. വ്യാഴാഴ് റിപ്പോർട്ട് ചെയ്ത 55 കേസുകളിൽ കൂടുതലും ലേബർ ക്യാമ്പുകളിൽ നിന്നാണ്. വൈറസ് വ്യാപനം ഇപ്പോഴും വലിയ തോതിൽ നടക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന് എല്ലാവരും കർശനമായി ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനോട് ചിലർക്കുള്ള വിമുഖത ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
106 ആരോഗ്യ ജീവനക്കാർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഇവരിൽ 20 ശതമാനത്തിന് മാത്രമാണ് രോഗീ പരിചരണത്തിലൂടെ വൈറസ് ബാധയേറ്റത്. ബാക്കിയുള്ളവർ സമൂഹ വ്യാപനത്തിലൂടെയാണ് രോഗികളായത്. റമദാൻ ആയതോടെ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ പലയിടങ്ങളിലും ഒത്തുചേരലുകൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മൊത്തം കോവിഡ് ബാധിതരുടെ 75 ശതമാനവും വിദേശികളാണെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. ഇതുവരെ രണ്ട് ദശലക്ഷം റിയാൽ ചെലവഴിച്ച് അമ്പതിനായിരത്തോളം പേർക്ക് കോവിഡ് പരിശോധന നടത്തികഴിഞ്ഞു. ആശുപത്രികളിൽ 68 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 22 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മഹാമാരി മാസങ്ങളും ചിലപ്പോൾ വർഷങ്ങളും തന്നെ തുടരാനാണ് സാധ്യത. മനുഷ്യജീവിതം എങ്ങനെ സാധാരണ നിലയിലേക്ക് എത്തിക്കുമെന്ന കാര്യം രാജ്യങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്നും ഡോ. അൽ സഇൗദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.