സുഹാർ: മസ്കത്ത്-ബുറൈമി ബസ് സർവിസ് മസ്കത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുന്നു. നിരവധി യാതക്കാരാണ് ബസിനെ ആശ്രയിച്ചു യാത്രക്ക് തയ്യാറെടുക്കുന്നത്.
ആധുനിക സൗകര്യമുള്ള ബസ്, മിതമായ ടിക്കറ്റ് ചാർജ്, ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യം, എയർ പോർട്ട് ടെർമിനലിൽ തന്നെ ഇറങ്ങാനുള്ള സൗകര്യം എന്നിവയാണ് യാത്രക്കാരെ മുവാ സലത്തിന്റെ ബസ് സർവിസിലേക്ക് ആകർഷിക്കുന്നത്.
ബുറൈമിയിൽനിന്ന് മസ്കത്തിലേക്ക് അഞ്ച് റിയാലും സുഹാറിൽനിന്ന് മസ്കത്ത് എയർപോർട്ടിലേക്ക് മൂന്ന് റിയാലുമാണ് ടിക്കറ്റ് നിരക്ക്. രണ്ടു ബാഗ് ടിക്കറ്റിന്റെകൂടെ അനുവദിക്കും.
അതുകഴിഞ്ഞു ഒരു ബാഗിന് രണ്ട് റിയാൽ അധികം നൽകണം. ബുറൈമിയിൽനിന്ന് പുറപ്പെടുന്ന ബസിന് ഫലജ്, സുഹാർ, സഹം, ഖാബൂറ, സുവൈഖ്, ഖദ്റ എന്നിവ കൂടാതെ മറ്റു ചെറുതും വലുതുമായ സ്ഥലങ്ങളിലും സ്റ്റോപ്പുണ്ട്. അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് ഇതേ വഴിയിൽ ബുറൈമിയിൽ എത്തും. മൂന്ന് സർവിസുകളാണ് ദിനവുമുള്ളത്.
യാത്രക്കാരുടെ എണ്ണം വർധിച്ചതു കൊണ്ട് യാത്രക്കാർ ഒരു ദിവസം മുമ്പെങ്കിലും ടിക്കറ്റ് ബുക്കുചെയ്യണം. മുവ സാലാത്ത് സൈറ്റിലും ബസ് ടെർമിനലിലും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
വിമാനത്താവളത്തിലേക്ക് സുഹൃത്തുക്കളുടെ കാറുകളിൽ യാത്ര ചെയ്യുന്ന രീതി ഇപ്പോൾ സജീവമല്ല.
പൊലീസ് നടപടി ഉണ്ടാകുന്നതു കൊണ്ട് പലരും യാത്ര ചെയ്യാൻ തയാറാവുന്നില്ല. അതുകൊണ്ടുതന്നെ പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഈ മേഖലയിൽ കൂടുതൽ സർവിസ് വേണമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.