മസ്കത്ത്: 51ാം ദേശീയ ദിനത്തിെൻറ ഭാഗമായി പ്രത്യേക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് സാമൂഹിക വികസന മന്ത്രാലയം നിരോധിച്ചു. ഇത്തരം ഒത്തുചേരൽ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് കരുതിയാണ് പരിപാടികൾ നിരോധിച്ചിരിക്കുന്നത്. ആഗോളതലത്തിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ അധികൃതർ പാലിക്കേണ്ട നിർദേശങ്ങളെ കുറിച്ച് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും കോവിഡ് വ്യാപനവും തടയുന്നതിനാണ് ഇത്തരം നിരോധനങ്ങളെന്ന് മന്ത്രാലയം പറഞ്ഞു. സ്കൂളുകളിലും പ്രത്യേക ആഘോഷ പരിപാടികൾ പാടിെല്ലന്ന് കാണിച്ച് വിദ്യാഭ്യസ മന്ത്രാലയത്തിനും അധികൃതർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സർക്കുലർ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കോവിഡിൽനിന്ന് മുക്തി നേടിവരുകയാണെങ്കിലും പൗരന്മാരും താമസക്കാരും ജാഗ്രത തുടരണമെന്ന് ആേരാഗ്യ മന്ത്രി അഹമദ് മുഹമ്മദ് അൽ സൈദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് കുത്തനെ കുറഞ്ഞതിനു ശേഷം പിന്നീട് ഒറ്റയടിക്ക് കേസുകൾ വർധിച്ചിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ രാജ്യത്ത് ഉണ്ടാവാനുള്ള സാഹചര്യം ഉണ്ടോ എന്നും അധികൃതർ നിരീക്ഷിക്കുകയാണ്. അതേസമയം, േദശീയ ദിന ആഘോഷത്തിെൻറ ഭാഗമായി വിവിധ തെരുവുകളിലെ അലങ്കര വിളക്കുകൾ വ്യാഴാഴ്ച മിഴി തുറക്കും. വിവിധ കെട്ടിടങ്ങളിലും ഒാഫിസുകളിലും ദീപാലങ്കാരങ്ങൾ നടക്കുന്നുണ്ട്. മസ്കത്ത് അടക്കമുള്ള നിരവധി നഗരങ്ങളിലെ പ്രധാന കെട്ടിടങ്ങൾ േദശീയ ആഘോഷത്തിെൻറ ഭാഗമായി വർണപ്രഭ ചൊരിയാൻ തുടങ്ങി. ഇതോടെ ഏറെ കാലമായി കൊറോണ പ്രളയത്തിലായിരുന്ന നഗരങ്ങൾക്ക് പുതു ജീവൻ വെക്കാൻ തുടങ്ങി. റുവിയിലെ പ്രധാന കെട്ടിടങ്ങളിൽ പലതും അലങ്കരിക്കാൻ തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ കെട്ടിടങ്ങൾ അലങ്കരിക്കാനും വർണ പ്രകാശം വിതറാനും തുടങ്ങും. ഒമാൻ ദേശീയ പതാകയുടെ നിറമായ പച്ച, വെള്ള ചുവപ്പ് എന്നീ വർണത്തിലും വിളക്കുകളാണ് അലങ്കാരത്തിന് ഉപയോഗിക്കുന്നത്.
പരേഡിന് സുൽത്താൻ നേതൃത്വം നൽകും
മസ്കത്ത്: രാജ്യത്തിെൻറ 51ാമത് ദേശീയ ദിനാഘോഷ ഭാഗമായി വ്യാഴാഴ്ച നടക്കുന്ന സൈനിക പരേഡിന് സായുധ സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് േനതൃത്വം നൽകും. അൽ-മുതഫ ക്യാമ്പിലാണ് സൈനിക പരേഡ് നടക്കുക. സുൽത്താൻ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ സൈനിക പരേഡാണ് ഇൗ വർഷം നടക്കാൻ പോകുന്നത്. കോവിഡിെൻറ പിടിയിലമർന്നതിനാൽ കഴിഞ്ഞ വർഷത്തെ പരേഡ് ഒഴിവാക്കിയിരുന്നു. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താെൻറ പ്രത്യേക സേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.