മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപൺ സ്കൂളിെൻറ (എൻ.െഎ.ഒ.എസ്) ക്ലാസുകൾ ആരംഭിക്കുന്നു. എൻ.െഎ.ഒ.എസ് അംഗീകാരം ലഭിക്കുന്ന ഒമാനിലെ ആദ്യ സി.ബി.എസ്.ഇ സ്കൂളാണ് ദാർസൈത്തിലേത്. സെക്കൻഡറി, സീനിയർ സെക്കൻഡറി വിഭാഗങ്ങളിലാണ് ക്ലാസുകൾ തുടങ്ങാൻ അനുമതി ലഭിച്ചതെന്ന് സ്കൂൾ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
പത്താം ക്ലാസിൽ ചേരുന്നവർക്ക് 14 വയസ്സും 12ാം ക്ലാസിൽ ചേരുന്നവർക്ക് 15 വയസ്സും പൂർത്തിയാകണമെന്ന് പ്രിൻസിപ്പലും ഒാപൺ സ്കൂൾ ക്ലാസുകളുടെ കോഒാഡിനേറ്ററുമായ ഡോ. ശ്രീദേവി.പി.തഷ്നത്ത് പറഞ്ഞു. ഇംഗ്ലീഷ് നിർബന്ധ വിഷയമാണ്. മറ്റു നാലു വിഷയങ്ങൾ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ അവസരമുണ്ടാകും. വിവിധ കാരണങ്ങളാൽ സ്കൂൾ വിദ്യാഭ്യാസം സാധ്യമാകാൻ കഴിയാതെ പോയവർക്ക് പുതിയ അധ്യയന വർഷം രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒരാഴ്ചക്കുള്ളിൽ ക്ലാസുകൾ ആരംഭിക്കും.
ഫീസ്, ക്ലാസ് സമയം തുടങ്ങിയ വിവരങ്ങൾ സ്കൂൾ ഒാഫിസിൽ നിന്നോ www.isdoman.com എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും. ഒാപൺസ്കൂൾ പഠനം പൂർത്തിയാക്കിയവർക്ക് രാജ്യത്തെ മുൻനിര സർവകലാശാലകളിൽ അടക്കം തുടർപഠനം നടത്താൻ സാധ്യമാകും. പത്താംക്ലാസ് പൂർത്തിയാക്കുന്നവർക്ക് 11ാം ക്ലാസിൽ െറഗുലർ സ്കൂളിൽ അധ്യയനം തുടരാനും സാധിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.