മസ്കത്ത്: ഖരീഫ് സീസണിൽ ദോഫാറിലെ പ്രകൃതി സംരക്ഷണം ഉറപ്പു വരുത്തുന്നതിന് നടപടിയുമായി പരിസ്ഥിതി അതോറിറ്റി. ഇതിന്റെ ഭാഗമായി പരിസ്ഥിതി അതോറിറ്റി കാമ്പയിന് തുടക്കമിട്ടു. ‘എന്വയേണ്മെന്റല് ഗാര്‍ഡിയന്‍സ് ഫോര്‍ 2023’ എന്ന കാമ്പയിനിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദര്‍ശകരിലും വിനോദസഞ്ചാരികളിലും അവബോധം വളർത്തുകയാണ് ലക്ഷ്യം. ഖരീഫ് സീസണിലെത്തുന്നവർ മാലിന്യങ്ങൾ തള്ളുന്നതും ഹരിത ഇടങ്ങൾ നശിപ്പിക്കുന്നതും മറ്റും നിരീക്ഷിക്കും.
ഇതിനായി ഫീല്‍ഡ് ടീം എല്ലാ ടൂറിസ്റ്റ് സൈറ്റുകളും സന്ദർശിക്കുകയും ചെയ്യും. സഞ്ചാരികൾക്കിടയിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ സാമൂഹിക ഉത്തരാവാദിത്തം വർധിപ്പിക്കുകയും ചെയ്യുക എന്നതും കാമ്പയിനിന്റെ ഉദ്ദേശങ്ങളിലൊന്നാണ്. പച്ചപ്പ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി സഞ്ചാരികള്ക്കിടയിലെത്തി ലഘുലേഖ വിതരണം ചെയ്തും നേരില്‍ സംസാരിച്ചും ബോധവത്കരണം നടത്തും. ദോഫാര്‍ മലനിരകളില്‍ സസ്യജാലങ്ങളുടെ ആവരണം പുനഃസ്ഥാപിക്കാനും ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു. വൈവിധ്യമാര്‍ന്ന കാലാവസ്ഥക്ക് അനുയോജ്യമായ 900 ഓളം തദ്ദേശീയ സസ്യജാലങ്ങള്‍ ദോഫാറില്‍ ഉണ്ടെന്നാണ് കണക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.