ഗ്ലോ​ബ​ൽ മ​ണി എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ പു​തി​യ ശാ​ഖ മ​ത്ര​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ പോ​ർ​ട്ടി​ൽ

തു​റ​മു​ഖ ഡ​യ​റ​ക്ട​ർ ബ​ദ​ർ അ​ൽ ഷ​ന്ദൂ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഗ്ലോ​ബ​ൽ മ​ണി എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ പു​തി​യ ശാ​ഖ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ പോ​ർ​ട്ടി​ൽ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ പ്ര​മു​ഖ പ​ണ​മി​ട​പാ​ട്​ സ്ഥാ​പ​ന​മാ​യ ​ഗ്ലോ​ബ​ൽ മ​ണി എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ (ജി.​എം.​ഇ.​സി) 60ാമ​ത് ശാ​ഖ മ​ത്ര​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ പോ​ർ​ട്ടി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. തു​റ​മു​ഖ ഡ​യ​റ​ക്ട​ർ ബ​ദ​ർ അ​ൽ ഷ​ന്ദൂ​ദി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​റ​മു​ഖ, ജി.​എം.​ഇ.​സി ഉ​ദ്യോ​ഗ​സ്ഥ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ​ണ​മി​ട​പാ​ടി​ന്​ ഇ​ത്ത​ര​ത്തി​ലു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ ഗ്ലോ​ബ​ൽ മ​ണി എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ പ്ര​മോ​ട്ട​ർ​മാ​രെ​യും മാ​നേ​ജ്‌​മെ​ന്റി​നെ​യും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന പ്ര​ധാ​ന പ്ര​ദേ​ശ​മാ​ണ്​ മ​ത്ര​യി​ലെ ഖാ​ബൂ​സ്​ പോ​ർ​ട്ട്. ഈ ​ശൈ​ത്യ​കാ​ല സീ​സ​ണി​ൽ 200 ക്രൂ​സ്​ ക​പ്പ​ലു​ക​ളി​ലാ​യി സ​ഞ്ചാ​രി​ക​ൾ എ​ത്തു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ത​രം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന ത​ര​ത്തി​ലാ​ണ്​ പു​തി​യ ശാ​ഖ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​ക്ക്​ ഉ​ത്തേ​ജ​നം ന​ൽ​കു​ന്ന​തി​നു​ള്ള ​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​നു​ള്ളി​ലും പു​തി​യ ശാ​ഖ അ​ടു​ത്തി​ടെ തു​റ​ന്നി​രു​ന്നു. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ക​റ​ൻ​സി വി​നി​മ​യ​വും പ​ണ​മ​യ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​സ്‌​ക​ത്ത്, ദു​കം ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ ജി.​എം.​ഇ.​സി ഇ​തി​ന​കം ക​റ​ൻ​സി വി​നി​മ​യ​സൗ​ക​ര്യം പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ന​ൽ​കു​ന്നു​ണ്ട്. സു​ൽ​ത്താ​നേ​റ്റി​ലെ തി​ര​ഞ്ഞെ​ടു​ത്ത ശാ​ഖ​ക​ളി​ൽ ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ സേ​വ​ന​ങ്ങ​ളും ന​ൽ​കി​വ​രു​ന്നു. സു​ൽ​ത്താ​നേ​റ്റി​ലെ എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും മി​ക​ച്ച സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ക​മ്പ​നി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ജി.​എം.​ഇ.​സി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Tags:    
News Summary - New Branch of Global Money Exchange at Sultan Qaboos Port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.