പു​തി​യ വൈ​ദ്യു​തി നി​ര​ക്ക്​ പ്ര​ഖ്യാ​പി​ച്ചു

മ​സ്ക​ത്ത്: ഈ​വ​ർ​ഷ​ത്തെ വൈ​ദ്യു​തി നി​ര​ക്ക്​ 2021 ഡി​സം​ബ​റി​ലെ നി​ര​ക്കി​ന് ര​ണ്ടു ബൈ​സ​യി​ൽ കൂ​ടാ​ത്ത നി​ല​യി​ൽ നി​ശ്ച​യി​ച്ചു. വൈ​ദ്യു​തി താ​രി​ഫ് വി​ഭാ​ഗ​ത്തെ ര​ണ്ടു ത​ര​മാ​ക്കു​ക​യും ചെ​യ്തു. ര​ണ്ടോ അ​തി​ൽ കു​റ​വോ അ​ക്കൗ​ണ്ടു​ക​ൾ ഉ​ള്ള​താ​ണ് അ​തി​ൽ ഒ​രു വി​ഭാ​ഗം. ഇ​വ​രെ മൂ​ന്ന് വി​ഭാ​ഗ​മാ​ക്കി തി​രി​ച്ചു. പൂ​ജ്യം മു​ത​ൽ 4,000 വ​രെ കി​ലോ വാ​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് 14 ബൈ​സ​യാ​ണ് നി​ര​ക്ക്. 4001 മു​ത​ൽ 6000 കി​ലോ വാ​ട്ട് വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് 17 ബൈ​സ​യും 6000 കി​ലോ വാ​ട്ടി​ന് മു​ക​ളി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് 30 ബൈ​സ​യു​മാ​ണ് നി​ര​ക്ക്. ര​ണ്ടി​ൽ കൂ​ടു​ത​ൽ വൈ​ദ്യു​തി അ​ക്കൗ​ണ്ട് ഉ​ള്ള​വ​രെ മൂ​ന്നു വി​ഭാ​ഗ​മാ​യി തി​രി​ച്ചു.

പു​ജ്യം മു​ത​ൽ 4000 കി​ലോ വാ​ട്ട് വ​രെ 20 ബൈ​സ​യും 4001 മു​ത​ൽ 6000 വ​രെ 25 ബൈ​സ​യും 6000 കി​ലോ​വാ​ട്ടി​ന് മു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് 30 ബൈ​സ​യു​മാ​ണ് നി​ര​ക്ക്.

താ​മ​സ​ക്കാ​രു​ടെ വൈ​ദ്യു​തി നി​ര​ക്കു​ക​ൾ 2022 ജ​നു​വ​രി ഒ​ന്നി‍ന്റെ നി​ര​ക്ക് അ​നു​സ​രി​ച്ചാ​ണ് ക​ണ​ക്കാ​ക്കു​ക. വൈ​ദ്യു​തി സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ അ​തി​നാ​വ​ശ്യ​മാ​യി പ്ര​ത്യേ​ക ഫോ​റ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ഇ​തി​ൽ ഒ​രു അ​ക്കൗ​ണ്ടി​ൽ മാ​ത്ര​മാ​ണ് സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക. ഈ ​വി​ഭാ​ഗ​ത്തി​ൽ പൂ​ജ്യം മു​ത​ൽ 4000 വ​രെ കി​ലോ​വാ​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് യൂ​നി​റ്റി​ന് പ​ത്തു ബൈ​സ​യും 4001 മു​ത​ൽ 6000 വ​രെ കി​ലോ​വാ​ട്ടി​ന് 13 ബൈ​സ​യും 6000 മു​ത​ൽ മേ​ൽ​പോ​ട്ട് 20 ബൈ​സ​യു​മാ​ണ് യൂ​നി​റ്റ് നി​ര​ക്ക്. കാ​ർ​ഷി​ക വി​ഭാ​ഗ​ത്തി​ൽ പൂ​ജ്യം മു​ത​ൽ 3000 വ​രെ 12 ബൈ​സ​യും 3001 മു​ത​ൽ 6000 വ​രെ 16 ബൈ​സ​യും 6000 മു​ത​ൽ 24 ബൈ​സ​യു​മാ​ണ് നി​ര​ക്ക്.

ഇ​ല​ക്ട്രി​സി​റ്റി സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നാ​യി ഒ​മാ​നി​ൽ ഇ​ല​ക്ട്രി​സി​റ്റി സ്പോ​ട്ട് മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചു.

വി​ഷ​ൻ 2040ന്റെ ​ഭാ​ഗ​മാ​യി മി​ഡി​ലീ​സ്റ്റി​ലെ ആ​ദ്യ സം​രം​ഭ​മാ​ണി​ത്. വൈ​ദ്യു​തി​വി​ത​ര​ണം പു​ന​ർ​വി​ന്യാ​സം ന​ട​ത്തു​ന്ന​തി‍ന്റെ ഭാ​ഗ​മാ​യി മ​സ്ക​ത്ത് ഇ​ല​ക്ട്രി​സി​റ്റി ഡി​സ്ട്രി​ബ്യു​ഷ​ൻ ക​മ്പ​നി, മ​സു​ൻ ഇ​ല​ക്ട്രി​സി​റ്റി ക​മ്പ​നി, മ​ജാ​ൻ ഇ​ല​ക്ട്രി​സി​റ്റി ക​മ്പ​നി, റൂ​റ​ൽ ഏ​രി​യാ​സ് ഇ​ല​ക്ട്രി​സി​റ്റി ക​മ്പ​നി എ​ന്നി​വ ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്മെൻറ് അ​തോ​റി​റ്റി​യി​ൽ ല​യി​പ്പി​ച്ചു.

എ​ന്നാ​ൽ, ദോ​ഫാ​ർ ഇ​ൻ​റ​ഗ്രേ​റ്റ് സ​ർ​വി​സ് ക​മ്പ​നി ല​യ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യും കൃ​ത്യ​ത​യു​മു​ള്ള സ്മാ​ർ​ട്ട്മീ​റ്റ​റു​ക​ൾ ന​ൽ​കാ​നും പ​ദ്ധ​തി​യു​ണ്ട്.

Tags:    
News Summary - New electricity tariff announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.